
നഞ്ചിയമ്മയുടെ പാട്ടു ഹൃദയത്തിൽ ആണ് കയറിയത് – ആ പാവത്തിന് എന്നും നന്മ ഉണ്ടാകട്ടെ -മനസ്സ് തുറന്നു സിത്താര
അറുപത്തിയെട്ടാമതു ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ ഏറ്റവും മധുരമേറിയ പുരസ്കാരം, മികച്ച പിന്നണി ഗായികയ്ക്കുള്ളതാണ്. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്കാണ് അവാർഡ് ലഭിച്ചത്. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ, നഞ്ചിയമ്മയ്ക്ക് ആശംസകളറിയിച്ച് ഗായികമാരായ സിത്താര കൃഷ്ണ കുമാർ, സുജാത എന്നിവർ രംഗത്ത് വന്നിരുന്നു.
സായികുമാറിനെ കുറിച്ച് ആദ്യമായി സ്വന്തം ര ക്തത്തിൽ പിറന്ന മകൾ പറഞ്ഞത്
മികച്ച ഗായികയ്ക്കുള്ള ദേശിയ പുരസ്കാരം നേടിയ നഞ്ചിയമ്മയ്ക്ക് ആശംസകളുമായി ഗായിക സിത്താര കൃഷ്ണകുമാർ. ഈ അവാർഡ് ഒരു തെളിച്ചമാണ് എന്നാണ് നഞ്ചിയമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സിത്താര കുറിച്ചത്. പാട്ട് തൊണ്ടയിൽ നിന്നോ തലച്ചോറിൽ നിന്നോ അല്ല വരേണ്ടതെന്നും നെഞ്ചിൽ നിന്നാണ് വരേണ്ടതെന്നും സിത്താര കുറിക്കുന്നു.
ഈ അവാർഡ് ഒരു തെളിച്ചമാണ്!!! പാട്ട്…അത് തൊണ്ടയിൽ നിന്നോ തലച്ചോറിൽ നിന്നോ അല്ല വരേണ്ടത്… അത് നെഞ്ചിൽ തട്ടി തെറിച്ചു വരേണ്ടതാണ്… എങ്കിൽ ആ പാട്ട് നഞ്ചിയമ്മയുടെ പാട്ടുപോലെ ചങ്കിൽ തന്നെ വന്നു കൊള്ളും!!!! സിത്താര കുറിച്ചു.
ഇത്രയും ചെയ്തിട്ടും പരാതി പറയാതെ ഭാര്യ – കാരണം കേട്ട പോലീസ് അമ്പരന്ന് പോയി – സാക്ഷര കേരളം
നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ചത്. മികച്ച നടിക്കുള്ള അവാർഡ് നേടിയ അപർണ ബാലമുരളിക്കും സിത്താര ആശംസകൾ അറിയിച്ചിട്ടുണ്ട്.
സംഗീത ലോകത്ത് നിന്നും മറ്റാരും നഞ്ചിയമ്മയ്ക്ക് ആശംസകൾ അറിയിച്ചില്ലെന്ന വിമർശനം ഉയരുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബേസിൽ പി ദാസ് പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.
സത്യത്തിൽ മെലിഞ്ഞ് മെലിഞ്ഞ് എല്ലും തോലുമായി നടി റിമി ടോമിക്ക് സംഭവിച്ചത്
സിതാര കൃഷ്ണകുമാറും, സുജാതയുമല്ലാത്ത ഏതെങ്കിലും മ്യൂസിഷ്യന്റെ പേജിലോ പ്രൊഫൈലിലോ ഒരു വരികൊണ്ടോ ചിത്രം കൊണ്ടോ നഞ്ചിയമ്മയെ അടയാളപ്പെടുത്തിക്കണ്ടോ എന്ന് ചോദിക്കുകയാണ് ബേസിൽ. അവഗണിക്കപ്പെടുന്ന ആ കുഞ്ഞിന്റെ വേദന അറിയാത്ത വർണ്ണ /വംശവെറിയൻ സവർണ്ണ തമ്പ്രാക്കളാണ് സംഗീത ശിരോമണി മാടമ്പികൾ എന്ന് അദ്ദേഹം വിമർശിക്കുന്നു. നഞ്ചിയമ്മയുടെ പാട്ട് ശുദ്ധിയുടെ ബ്രാഹ്മണ്യ ചിട്ടകൾക്ക് പുറത്താണെന്നും, സവർണ്ണ ഷഡ്ജവും സംഗതിയുമില്ലാത്ത സംഗീതം പ്രമുഖർക്ക് അശുദ്ധമാണെന്നും ബേസിൽ കുറിക്കുന്നു.
അതേസമയം, ‘ഈ അവാർഡ് ഒരു തെളിച്ചമാണ്. പാട്ട്…അത് തൊണ്ടയിൽ നിന്നോ തലച്ചോറിൽ നിന്നോ അല്ല വരേണ്ടത് നെഞ്ചിൽ തട്ടി തെറിച്ചു വരേണ്ടതാണ്… എങ്കിൽ ആ പാട്ട് നഞ്ചിയമ്മയുടെ പാട്ടുപോലെ ചങ്കിൽ തന്നെ വന്നു കൊള്ളും’, എന്നായിരുന്നു സിത്താര ഫേസ്ബുക്കിൽ കുറിച്ചത്. നഞ്ചിയമ്മയുമൊത്തുള്ള ഒരു ചിത്രവും സിത്താര പോസ്റ്റ് ചെയ്തിരുന്നു. സുജാതയും നഞ്ചിയമ്മ അടക്കമുള്ളവർക്ക് ആശംസകൾ അറിയിച്ചിരുന്നു. കൂടാതെ, റിമി ടോമിയും നഞ്ചിയാമ്മയുടെ ഫോട്ടോ അടങ്ങുന്ന ആശംസാ പോസ്റ്റ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരുന്നു.
സച്ചി കണ്ടെത്തിയ മലയാളികളുടെ ഇടയിലെ മാണിക്യം
ദേശീയ പുരസ്കാരം ലഭിച്ച നഞ്ചിയമ്മക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്. അയ്യപ്പനും കോശിയും സിനിമയിൽ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയ പാട്ട് 100 വർഷം പഠിച്ചാലും പാടാൻ സാധിക്കില്ലെന്ന് അൽഫോൺസ് ജോസഫ് പറഞ്ഞു. താൻ നഞ്ചിയമ്മയെ പിന്തുണയ്ക്കുന്നതായും അൽഫോൺസ് പ്രതികരിച്ചു. നഞ്ചിയമ്മയെ വിമർശിച്ച് സംഗീതജ്ഞൻ ലിനുലാൽ തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കമൻ്റായാണ് അദ്ദേഹം തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
‘ഞാൻ നഞ്ചിയമ്മയ്ക്കൊപ്പമാണ്. ദേശീയ പുരസ്കാര സമിതി കാണിച്ച മഹത്തായ ഈ മാതൃകയിൽ ഞാനവരെ പിന്തുണയ്ക്കുന്നു. കാരണം പഠനമോ പരിശീലനമോ ഇല്ലാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് 100 വർഷങ്ങളെടുത്ത് പഠിച്ചാലും സാധിക്കില്ലെങ്കിൽ ഞാൻ പഠിക്കാൻ തയ്യാറല്ല. വർഷങ്ങളുടെ പരിശീലനമോ പഠനമോ അല്ല, നിങ്ങളുടെ ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും മനസുകൊണ്ടും നിങ്ങളെന്ത് നൽകിയെന്നതാണ് കാര്യം. ഇതാണ് എൻ്റെ അഭിപ്രായം.’- അൽഫോൺസ് ജോസഫ് പറഞ്ഞു
ദൈവം പാന്റും ഷർട്ടുമിട്ടു പാഞ്ഞെത്തി 2 വയസുകാരിയെ രക്ഷിച്ചു; പിന്നെഒന്നും ഓർമയില്ല- വീഡിയോ വൈറൽ