
സിതാരയും മകളും പാടിയത് കേട്ടാൽ മതിയാവില്ല… കുട്ടി പാട്ടുകാരിയുടെ പാട്ടുകൾ എല്ലാം സൂപ്പർ
താരങ്ങളെ പോലെ തന്നെ അവരുടെ മക്കളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. താരങ്ങളുടെ കുടുംബ വിശേഷങ്ങൾ അറിയാൻ എന്നും മലയാളികൾക്ക് വളരെ താല്പര്യമാണ്. സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്കുവെക്കുന്ന മക്കളുടെ ഫോട്ടോസും, വീഡിയോസും ഒക്കെ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുക്കാറുമുണ്ട്.
ദിലീപിന്റെ മക്കളും, പ്രിത്വിരാജിന്റെ മകളുമൊക്കെ ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ടവരാണ്. താരങ്ങളെ പോലെ തന്നെ മലയാളികൾക്ക് പ്രിയങ്കരരായ നിരവധി ഗായകരുമുണ്ട്. അത്തരത്തിൽ മലയാളികളുടെ ഇഷ്ട്ട പിന്നണി ഗായികയാണ് സിതാര. റിയാലിറ്റി ഷോയിലൂടെയാണ് സിതാര മലയാള ഗാനരംഗത്തേക്ക് എത്തുന്നത്.
സിതാരയുടെ പാട്ടുകളെല്ലാം തന്നെ മലയാളിയുടെ ഇഷ്ട്ട ഗാനങ്ങൾ ആണ്. ഈ അടുത്തിടെ സിതാരയുടെ നിരവധി ഗാനങ്ങൾ ഹിറ്റായി മാറിയിരുന്നു. ഇപ്പോൾ അമ്മയെ പോലെ തന്നെ മകൾ സായുവും മലയാളിക്ക് പ്രിയങ്കരിയാണ്. സായു പാടിയ പാട്ടുകൾ സിതാര സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെക്കാറുമുണ്ട്.
ആറ്റുകാൽ ക്ഷേത്രമുറ്റത്ത് വച്ച് മൃദുലയെ താലി ചാർത്തി യുവ, വിവാഹ വീഡിയോ കാണാം
സിതാരയും, സായുവും ഒരുമിച്ച് പാട്ട് പാടുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരാധകർ വളരെ സ്നേഹത്തോടെയാണ് ഈ പാട്ടുകൾ ഏറ്റെടുക്കുന്നതും. സായു പാടിയ പാട്ടുകൾ ട്രെൻഡിങ്ങിൽ എത്തിയ പാട്ടുകളായിരുന്നു. ഇപ്പോളും ഹിറ്റ് വീഡിയോസിൽ നിൽക്കുന്ന പാട്ടുകളാണിത്.
ഒന്നിലധികം മലയാളം സംഗീത പരിപാടികളിലും, റിയലിറ്റി ഷോകളിലും സിതാരയെ മികച്ച ഗായികയായി തിരഞ്ഞെടുത്തിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള രണ്ടായിരത്തി പന്ത്രണ്ടിലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. പിന്നീട് രണ്ടായിരത്തി പതിനേഴിലും മികച്ച പിന്നണി ഗായികയ്ക്കുള്ള ചലച്ചിത്ര പുരസ്ക്കാരവും ലഭിച്ചു.
രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാന ഗന്ധർവ്വൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്. സിതാരയുടെ കുടുംബവും മലയാളിക്ക് പ്രിയപ്പെട്ടവരാണ്. സിതാരയുടെ ഭർത്താവ് ഡോ. എം സജീഷ് സിനിമയിൽ അല്ലെങ്കിൽ പോലും സിനിമയിലുള്ളവരുമായി നല്ല സൗഹൃദത്തിലാണ്. സിതാരക്കും, മകൾക്കും പിന്തുണയുമായി സജീഷും എപ്പോഴും ഒപ്പമുണ്ട്.
സിതാരയോടൊപ്പം പല ടിവി ഷോകളിലും സജീഷും എത്തിയിട്ടുണ്ട്. സിതാരയുടെയും, സജീഷിന്റെയും ഒറ്റ മോളാണ് സായു. സിതാര ജഡ്ജ് ആയി വരുന്ന സൂപ്പർ ഫോറിലും സായു അമ്മയോടൊപ്പം എത്തി പാട്ട് പാടിയിരുന്നു. സായു അമ്മ സിതാരയെ പാട്ട് പഠിപ്പിക്കുന്ന രസകരമായ വീഡിയോയും വൈറലായിരുന്നു. സായുവിന്റെ വീഡിയോകൾ സജീഷും, സിതാരയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. പരിപാടികൾക്കും, മറ്റ് യാത്രകളിലും ഇവർ സായുവിനെയും ഒപ്പം കൂട്ടാറുമുണ്ട്.
പ്രശസ്ത നടൻ വിടവാങ്ങി, നടുങ്ങി ആരാധകർ, വിടപറഞ്ഞത് ഒരു കാലഘട്ടത്തിലെ അതുല്യ പ്രതിഭ
ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് സിതാര ചലച്ചിത്രപിന്നണി രംഗത്തെത്തുന്നത്. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തുടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സായുവിന്റെ ജന്മദിനത്തിൽ സിതാര ഇട്ട പോസ്റ്റും മനോഹരമായിരുന്നു, “ഈ ജന്മദിനത്തിൽ ഒന്ന് അമ്മ നിന്നോട് പറയട്ടേ, എല്ലാവരേയും സ്നേഹിക്കുക, നീ കാണുന്നതിനെയും കാണാത്തതിനെയും. ഉപാധികളില്ലാതെ, പരിമിതികളില്ലാതെ, സംശയമില്ലാതെ. നീ എല്ലാവരെയും സ്നേഹിക്കുമ്പോൾ എന്റെ കുട്ടി സുരക്ഷിതവും സന്തോഷകരവുമായി നിലനിൽക്കും.
സിൻഡ്രില്ലയുടെ അമ്മ പറയും പോലെ. ധൈര്യമായിരിക്കുക, കാരുണ്യം കാട്ടുക, ജന്മദിന ആശംസകൾ കുഞ്ഞുമണി എന്നാണ് സിത്താര കൃഷ്ണകുമാർ വീഡിയോയിൽ പറയുന്നത്.
സ്വന്തമെന്ന് തോന്നിപ്പിച്ച വ്യക്തിയാണ് ദിലീപ് കുമാർ എന്ന് മമ്മൂട്ടി