
ദൈവം പാന്റും ഷർട്ടുമിട്ടു പാഞ്ഞെത്തി 2 വയസുകാരിയെ രക്ഷിച്ചു; പിന്നെഒന്നും ഓർമയില്ല- വീഡിയോ വൈറൽ
ചിലരെ അപകടത്തിൽ നിന്നും രക്ഷിക്കുവാൻ ദൈവം അവതാരമെടുക്കും എന്ന് പറയാറുണ്ട്. ഇപ്പോളിതാ അഞ്ചാം നിലയിൽ നിന്നും വീണ കുഞ്ഞിൻറെ ജീവൻ രക്ഷിച്ച വാർത്തയാണ് ലോകമെമ്പാടും ഇപ്പോൾ പ്രശംസ നേടിക്കൊണ്ടിരിക്കുന്നത്.
ഇത്രയും ചെയ്തിട്ടും പരാതി പറയാതെ ഭാര്യ – കാരണം കേട്ട പോലീസ് അമ്പരന്ന് പോയി – സാക്ഷര കേരളം
അഞ്ചാം നിലയിൽ നിന്നു വീണ കുഞ്ഞിനെ കൈകളിൽ ഏറ്റുവാങ്ങിയാണ് യുവാവ് രക്ഷകനായത്. ഫ്ളാറ്റിന്റെ ജനാലയിലൂടെ അഞ്ചാം നിലയിൽ നിന്നു വീണ രണ്ടു വയസുകാരിയെയാണ് യുവാവ് രക്ഷിച്ചത്. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ടോങ്ഷിയാങ് നഗരത്തിലാണ് സംഭവം.
ബെയ്ജിങ്: അഞ്ച് നില കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്കുവീഴുന്ന പിഞ്ചുകുഞ്ഞ്. നിലത്തു വീഴുംമുൻപ് അതിസാഹസികമായി ആ കുഞ്ഞിനെ കൈകളിൽ ഏറ്റുവാങ്ങുന്ന യുവാവ്. സാമൂഹ്യമാധ്യമ ഉപയോക്താക്കളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ് ഷെൻ ഡോങ് എന്ന 31-കാരൻ. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ലോകമെമ്പാടും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.
സത്യത്തിൽ മെലിഞ്ഞ് മെലിഞ്ഞ് എല്ലും തോലുമായി നടി റിമി ടോമിക്ക് സംഭവിച്ചത്
സംഭവം നടന്ന തെരുവിന് എതിർവശത്തുള്ള ബാങ്കിലാണ് ഷെൻ ഡോങ് ജോലിചെയ്യുന്നത്. കാർ പാർക്ക് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ഷെൻ ഡോങ് കുട്ടിയുടെ കരച്ചിൽ കേൾക്കുന്നത്. തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് രണ്ടര വയസ്സുള്ള ഒരു കൊച്ചുകുട്ടി താഴേക്ക് വീഴുന്നു. എന്തുചെയ്യുമെന്ന് ആലോചിച്ച് നിൽക്കാൻ സമയമുണ്ടായിരുന്നില്ല. ഇത്രയും ഉയരത്തിൽനിന്ന് കോൺക്രീറ്റ് നടപ്പാതയിലേക്ക് പതിച്ചാൽ കുട്ടിയുടെ ജീവൻ നഷ്ടമാകുമെന്ന് ഉറപ്പ്.
ഒരു നിമിഷംപോലും പാഴാക്കാതെ പാഞ്ഞെത്തിയ ഷെൻ ഡോങ്, നിലത്തെത്തുന്നതിന് മുൻപ് കുട്ടിയെ കൈകളിലൊതുക്കുന്നതാണ് വീഡിയോയിൽ കാണാനാവുക. അദ്ദേഹം ആ ഒരു നിമിഷം പുലർത്തിയ ധൈര്യവും ആത്മസംയമനവുമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്.
സച്ചി കണ്ടെത്തിയ മലയാളികളുടെ ഇടയിലെ മാണിക്യം
31 കാരനായ ഷെൻ ഡോങ് ആണ് കുഞ്ഞിന്റെ രക്ഷകനായത്. പോലീസ് ഉദ്യോഗസ്ഥരാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതോടെയാണ് സംഭവം ലോകം അറിയുന്നത്. ചൈനയിലും ലോകമെമ്പാടും വീഡിയോ വൈറലാകുകയും ഷെൻ ഡോങ് സൂപ്പർഹീറോ ആകുകയും ചെയ്തു. ദേശീയ സൂപ്പർതാരം എന്നാണ് ഡോങ്ങിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
സായികുമാറിനെ കുറിച്ച് ആദ്യമായി സ്വന്തം ര ക്തത്തിൽ പിറന്ന മകൾ പറഞ്ഞത്