
മോളെ രക്ഷിക്കണം ഏട്ടാ എന്ന് ഗ്രീഷ്മയുടെ അമ്മ.. ഞാൻ ഏറ്റെന്ന് അമ്മാവൻ.. ഗ്രീഷ്മയുടെ അടിപതറിയ കഥ
പാറശാല ഷാരോൺ രാജ് വധക്കേസിലെ പ്ര തി ഗ്രീഷ്മയുടെ വീട്ടിലുണ്ടായിരുന്ന കഷായം വാങ്ങിയത് എവിടെ നിന്നാണ്?’ – ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച്, കാ മുകൻ പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജ് മ രിച്ച സംഭവത്തിൽ സംശയമുനയിലുണ്ടായിരുന്ന ഗ്രീഷ്മയോട് ജില്ലാ ക്രൈംബ്രാ ഞ്ച് ഉന്നത ഉദ്യോഗസ്ഥർ ചോദിച്ചു. പാറശാലയിലെ ഒരു കഷായക്കടയിൽനിന്നാണ് കഷായം വാങ്ങിയതെന്നാണ് റൂറൽ എസ്പി ഓഫിസിലെ ചോദ്യം ചെയ്യൽ മുറിയിൽവച്ച് ഗ്രീഷ്മ പറഞ്ഞത്. അതേസമയം, കഷായത്തിന്റെ പേര് രണ്ടു തവണ മാറ്റിപ്പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം സൃഷ്ടിച്ചു.
ഇതൊക്കെ കണ്ട് കിളിപോയി ഗ്രീഷ്മയെ വിവാഹം കഴിക്കാനിരുന്ന സൈനികൻ! ചേട്ടാന്ന് വിളിച്ച് എന്നെയും ചതിച്ചു
ഫിസിയോതെറാപ്പിസ്റ്റായ കസിന്റെ കൂട്ടുകാരനായ ആയുർവേദ ഡോക്ടറാണ് മുട്ടുവേദനയ്ക്ക് കഷായം നിർദേശിച്ചതെന്നും ഗ്രീഷ്മ പറഞ്ഞു. നേരത്തേ ഷാരോണിന്റെ ബന്ധുക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിലും ഇതേ കാര്യമാണ് ഗ്രീഷ്മ പറഞ്ഞിരുന്നത്. ഷാരോണിന്റെ ബന്ധുക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ഗ്രീഷ്മയുടെ മുന്നിൽവച്ച് അന്വേഷണ ഉദ്യോഗസ്ഥർ കേൾപ്പിച്ചു. ഈ പറയുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുണ്ടോയെന്നു ചോദിച്ചപ്പോൾ, ഉറച്ചു നിൽക്കുന്നു എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.
കഷായം വാങ്ങിയ മൊ ഴിയിൽ ഗ്രീഷ്മ ഉറച്ചു നിന്നതോടെ, അമ്മയുടെ സഹോദരന്റെ മകളായ ഫിസിയോ തെറാപ്പിസ്റ്റ് നൽകിയ മൊ ഴി അന്വേഷണ ഉദ്യോഗസ്ഥർ ഗ്രീഷ്മയ്ക്കു മുന്നിൽ വിശദീകരിച്ചു. അവർ സംസാരിക്കുന്ന ഓഡിയോയും കേൾപ്പിച്ചു.
ഗ്രീഷ്മയെ പറ്റി അദ്ധ്യാപകർ പറഞ്ഞത് കേട്ടോ
ഗ്രീഷ്മയ്ക്കു കഷായം വാങ്ങാൻ സഹായം നൽകിയിട്ടില്ലെന്നായിരുന്നു ഇവരുടെ മൊ ഴി. ഇതോടെ പ്രതിസന്ധിയിലായ ഗ്രീഷ്മ കു റ്റസമ്മതം നടത്തിയതായി പൊ ലീസ് പറയുന്നു. ചോദ്യം ചെയ്യലിനു മുൻപ് ആയുർവേദ ഡോക്ടറിൽനിന്നും പൊ ലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. താൻ കഷായം നൽകിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മൊ ഴി. ആദ്യമായാണ് ഷാരോണിനു വി ഷം നൽകുന്നതെന്നും ജൂസിൽ വി ഷം കലർത്തിയിരുന്നില്ലെന്നും ഗ്രീഷ്മ പറഞ്ഞതായി പൊ ലീസ് പറയുന്നു.
പ്രണയ ബന്ധത്തിൽനിന്ന് പിൻമാറാൻ ഷാരോൺ തയാറാകാത്തതോടെയാണ് ഗ്രീഷ്മ കൊ ലപാതക പദ്ധതി ആസൂത്രണം ചെയ്തത്. പ്രണയവുമായി മുന്നോട്ടു പോയാൽ അമ്മ ആ ത്മഹത്യ ചെയ്യുമെന്നു പറയുന്ന ഓഡിയോ ഷാരോണിന് അയച്ചു കൊടുത്തെങ്കിലും ബന്ധത്തിൽ ഷാരോൺ ഉറച്ചു നിന്നു. ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്കു ഗ്രീഷ്മ കടന്നത്.
ഇംഗ്ലീഷ് സാഹിത്യത്തിൽ റാങ്കോടെ ബിരുദം; നാട്ടിലെ പാവം, ഹൊറർ സിനിമകളുടെ ആരാധിക
ഗ്രീഷ്മയുടെ അമ്മയുടെ സഹോദരൻ കർഷകനാണ്. ഇദ്ദേഹം താമസിക്കുന്നത് ഷാരോണിന്റെ വീടിനടുത്താണ്. ഇടയ്ക്കു ഗ്രീഷ്മ ആ വീട്ടിലേക്കു പോകുമായിരുന്നു. കളിയിക്കാവിളയിൽനിന്ന് അമ്മാവൻ വാങ്ങിയ കീ ടനാശിനി ആരും കാണാതെ ഗ്രീഷ്മ കുപ്പിയിൽ ശേഖരിച്ചു. വാങ്ങിയ കഷായത്തിൽ ഇതു കലർത്തി ഷാരോണിനു നൽകുകയായിരുന്നു.
ഷാരോൺ അവശനിലയിലായതോടെ ബന്ധുക്കൾക്കു സംശയം ഉണ്ടായി. ഷാരോണുമായി ഇപ്പോൾ ബന്ധമില്ലെന്നാണ് ഗ്രീഷ്മ സ്വന്തം വീട്ടിൽ പറഞ്ഞിരുന്നത്. ഷാരോൺ മ രിച്ചത് വിഷം കലർന്ന കഷായം കുടിച്ചാണെന്ന വാർത്ത വന്നതോടെ ഗ്രീഷ്മയുടെ അമ്മയുടെ സഹോദരൻ കീ ടനാശിനികൾ പരിശോധിച്ചു.
ഇംഗ്ലീഷ് സാഹിത്യത്തിൽ റാങ്കോടെ ബിരുദം; നാട്ടിലെ പാവം, ഹൊറർ സിനിമകളുടെ ആരാധിക
ഒരു കീ ടനാശിനിക്കുപ്പിയിൽ കുറവ് കണ്ടെത്തിയതോടെ ഗ്രീഷ്മയുടെ അമ്മയെ വിവരം അറിയിച്ചു. ഇരുവരും ചോദ്യം ചെയ്തതോടെ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. അമ്മയുടെ നിർദേശപ്രകാരം അമ്മാവൻ കുപ്പി കൊണ്ടുപോയി നശിപ്പിച്ചു. പൊ ലീസ് ചോദ്യം ചെയ്താൽ എങ്ങനെ മറുപടി പറയണമെന്നു മൂന്നുപേരും ചർച്ച ചെയ്തു. അച്ഛനോട് വിവരങ്ങൾ പറഞ്ഞിരുന്നില്ല എന്നാണ് പൊ ലീസ് പറയുന്നത്. അതേസമയം, വിഷം കലർത്താൻ അമ്മ ഗ്രീഷ്മയെ സഹായിച്ചു എന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്.
നടി രംഭയും മക്കളും സഞ്ചരിച്ച കാറിലേക്ക് മറ്റൊരു കാർ ഇടിക്കുകയായിരുന്നു