
റബ്ബേ ഇതെങ്ങനെ സഹിക്കും? കുഞ്ഞിന്റെ തൊട്ടിൽകെട്ടൽ ചടങ്ങിന് ഗൾഫിൽനിന്നു ഭർത്താവു വന്നപ്പോൾ സംഭവിച്ചത്
ഭർത്താവ് ഗൾഫിൽ നിന്നെത്തി നിമിഷങ്ങൾക്കകം ഭാര്യ മരിച്ചു. ഒരുമാസം മുൻപ് ജനിച്ച തങ്ങളുടെ ആദ്യത്തെ കൺമണിയെ കാണാൻ എത്തിയതാണ് ഭർത്താവ്, തൊട്ടുപിന്നാലെയാണ് ഭാര്യ കുഴഞ്ഞു വീണ് മ രിച്ചത്. കുമ്പള ആരിക്കാടി മുഹിയുദ്ദീൻ മസ്ജിദ് റോഡിൽ അഷ്റഫിന്റെ ഭാര്യ ഇരുപത്തിയഞ്ചുകാരി സഫാന ആണ് മ രിച്ചത്.
മറ്റുള്ളവർ തനിക്ക് അവാർഡ് കിട്ടിയതിൽ പ്രതിഷേധം കാണിക്കുമ്പോഴും ആരോടും പരിഭവം ഇല്ലാതെ ഈ പാവം അമ്മ
ഒരു മാസം മുമ്പായിരുന്നു സഫാനയുടെ പ്രസവം. പ്രസവത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയ സഫാന മുപ്പത്തിയഞ്ചാം ദിവസമായ ചൊവ്വാഴ്ച കുഞ്ഞിന്റെ തൊട്ടിൽ കെട്ടൽ ചടങ്ങുകൾക്കായി ആരിക്കാടിയിലെ ഭർതൃവീട്ടിൽ എത്തിയതായിരുന്നു.
കുഞ്ഞിനെ കാണാൻ ദുബായിലായിരുന്ന അഷ്റഫും ഉച്ചയോടെ വീട്ടിലെത്തി കുഞ്ഞിനെയും മാതാവിനെയും കണ്ട്, നിമിഷങ്ങൾക്കകം സഫാന കുഴഞ്ഞു വീ ഴുകയായിരുന്നു.
ഉടനെ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മ രിച്ചതായി സ്ഥിരീകരിച്ചു. സഫാനയുടെ ആകസ്മിക മരണം ബന്ധുക്കളെയും നാടിനെയും ഏറെ ദുഃഖത്തിലാഴ്ത്തി.
റബ്ബേ ഇതെങ്ങനെ സഹിക്കും? കുഞ്ഞിന്റെ തൊട്ടിൽകെട്ടൽ ചടങ്ങിന് ഗൾഫിൽനിന്നു ഭർത്താവു വന്നപ്പോൾ സംഭവിച്ചത്