
കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു: പിന്നെ സംഭവിച്ചത്
അടുത്തടുത്തുള്ള രണ്ട് കിണറുകളിൽ വീണ് അമ്മയും മകളും. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സംഭവം. പഴകുറ്റി കൊല്ലങ്കാവ് തത്തൻകോട്ട് നസീറിന്റെ ഉടമസ്ഥതയിലുള്ള പൈനാപ്പിൾ എസ്റ്റേറ്റിൽ താമസിക്കുന്ന സബീനയും മകളുമാണ് അടുത്തടുത്തുള്ള കിണറുകളിലായി വീണത്.
കൂട്ടുകാരികൾക്കൊപ്പം ചിരിച്ച് കളിച്ച് അപർണ, എന്നാൽ തൊട്ടടുത്ത നിമിഷം അവൾ പോയി ആഴങ്ങളിലേക്ക്
ഇരുവരെയും നെടുമങ്ങാട്ട് അ ഗ്നിശമന സേന വിഭാഗവും സമീപത്തുണ്ടായിരുന്നവരും ര ക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെ 11.30യോടെ ആയിരുന്നു സംഭവം നടന്നത്.
മകൾ ഫൗസിയ വീടിന് സമീപത്തുള്ള കിണറ്റിൽ വീണ ശബ്ദം കേട്ട് ഓടിയ സബീന കാൽവഴുതി ഉരുണ്ട് തൊട്ട് താഴെ ഉള്ള മറ്റൊരു കിണറ്റിൽ വീഴുകയായിരുന്നു. ബഹളം കേട്ട് എത്തിയ തോട്ടം തൊഴിലാളികൾ ഫൗസിയയെ രക്ഷിച്ചെങ്കിലും എട്ടടി വ്യാസവും പത്തടിയോളം വെള്ളവുമുള്ള ചവിട്ട് തൊടിയില്ലാത്തതുമായ കിണറ്റിൽ അകപ്പെട്ട സബീനയെ രക്ഷിക്കാനിറങ്ങാൻ കഴിഞ്ഞില്ല.
ഇതായെല്ലോ പൊന്നെ നിന്റെ വിധി… 9 വയസുകാരന് സംഭവിച്ചത് കണ്ടോ? ഞെട്ടൽ മാറാതെ നാട്ടുകാർ
നെടുമങ്ങാട് നിന്ന് അ ഗ്നിശമന സേന അസിസ്റ്റന്റ് സ്റ്റേ ഷൻ ഓഫിസർ ശിവരാജന്റെ നേതൃത്വത്തിൽ സേ നാംഗങ്ങൾ എത്തി. ഫ യർ ആൻഡ് റെ സ്ക്യൂ ഓഫിസർ പ്രദീഷ് കിണറ്റിൽ ഇറങ്ങുകയും റോപ്പിൽ തൂ ങ്ങി നിന്നുകൊണ്ട് സബീനയെ നെറ്റ് റിങ്ങിനുള്ളിൽ കയറ്റിയിരുത്തുകയും സമീപത്തുണ്ടായിരുന്ന തൊഴിലാളികളും സേ നാംഗംങ്ങളും ചേർന്ന് വലിച്ചു കരയ്ക്ക് കയറ്റി ര ക്ഷപ്പെടുത്തുകയുമായിരുന്നു.
സബീനയെയും തലയ്ക്ക് പ രുക്കേറ്റ ഫൗസിയയെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേ ഷൻ ഓഫിസർ അനിൽകുമാർ, ഫ യർ ആൻഡ് റെ സ്ക്യൂ ഓഫിസർമാരായ വിപിൻ, നിസാം, മനോജ്, അരുൺ, ഹോം ഗാർഡ് അജി, സതീഷ് എന്നിവരാണ് ര ക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.