
പ്രതാപ് പോത്തന് സംഭവിച്ചതെന്ത്? അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടുനടുങ്ങി ആരാധകർ
മലയാളത്തിൻറെ പ്രിയപ്പെട്ട നടനും സംവിധായകനുമായ പ്രതാപ് പോത്തൻറെ അപ്രതീക്ഷിത വിയോ ഗത്തിൻറെ ഞെട്ടലിലാണ് ചലച്ചിത്ര ലോകം. മരി ക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പുള്ള പ്രതാപ് പോത്തൻറെ ഫേസ്ബുക്ക് പോസ്റ്റുകളാണ് ഇപ്പോൾ ആരാധകരിൽ നൊമ്പരമാവുന്നത്.
നടന് പ്രതാപ് പോത്തന് മ രിച്ച നിലയില്‍
ജോർജ് കാരലിൻറെയും ജിം മോറിസണിൻറെയും വാക്കുകൾ ഉൾപ്പെടെ ജീവിതത്തെ നിസാരത ചൂണ്ടിക്കാണിക്കുന്ന അനേകം വാചകങ്ങളാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ചിലർ നന്നായി കരുതൽ കാണിക്കും, ഇതിനെയാണ് സ്നേഹം എന്ന് വിളിക്കുന്നതെന്നാണ് ഞാൻ കരുതുന്നത് എന്ന വിഖ്യാത എഴുത്തുകാരൻ എ. എ മിൽനെയുടെ വാചകങ്ങളാണ് പോത്തൻ ഇന്നലെ ആദ്യമായി പോസ്റ്റ് ചെയ്ത്.
പിന്നീട് ഉമിനീർ കുറേശ്ശെയായി ദീർഘകാലം വിഴുങ്ങുന്നതിലിതൂടെയാണ് മരണം സംഭവിക്കുന്നത് – എന്ന ജോർജ് കാരലിൻറെ വാചകവും പോസ്റ്റ് ചെയ്തു.
സാഗര്‍ പോയിട്ട് രണ്ടാഴ്ച; ഭര്‍ത്താവിനെ ഓര്‍ത്ത് നടി മീനയുടെ പൊള്ളുന്ന വാക്കുകള്‍
എല്ലാ തലമുറകളും ഒരേ പോലെ കളിക്കുന്ന ഗെയിമിൻറെ പേരാണ് ഗുണനം എന്നതായിരുന്നു അടുത്ത പോസ്റ്റ്. അപ്പോൾ ജീവിത്തിൻറെ അർഥം എന്താണെന്ന ഒരാളുടെ ചോദ്യത്തിന് ഞാനും അതറിയാൻ ആഗ്രഹിക്കുന്നു, പക്ഷെ ഇപ്പോൾ അത് അതിജീവിനമാണെന്ന് ഞാൻ കരുതുന്നു എന്നായിരുന്നു പോത്തൻറെ മറുപടി.
ജീവിതം എന്നത് ബില്ലുകൾ അടക്കുക എന്നതാണ് എന്നും അദ്ദേഹം പോസ്റ്റ് ചെയ്തു. കലയിൽ, പ്രധാനമായും സിനിമയിൽ ആളുകൾ സ്വന്തം നിലനിൽപ്പ് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത് എന്ന് ഞാൻ കരുതുന്നു എന്ന ജിം മോറിസൺൻറെ വാചകങ്ങളാണ് അവസാനമായി അദ്ദേഹം പങ്കുവെച്ചത്.
ചില വാക്കുകൾ നമുക്ക് പാലിക്കാൻ പറ്റില്ല – കാത്തിരുന്ന ഭാര്യക്ക് അരികിലേക്ക് എത്തിയത് നിശ്ചലമായി
എന്നാൽ പ്രതാപ് പോത്തൻറെ അപ്രതീക്ഷിത മര ണം അറിഞ്ഞതോടെ പോത്തൻറെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് പ്രതികരണവുമായി എത്തുകയാണ് ആരാധകർ. താങ്കൾ താങ്കളുടെ മര ണം മുൻകൂട്ടി കണ്ടിരുന്നോ? എന്നാണ് ഒരു ആരാധകൻ കമൻറ് ചെയ്തത്. മണിക്കൂറുകൾക്ക് മുൻപ് തങ്ങളോട് സംവദിച്ച പ്രിയപ്പെട്ട താരത്തിൻറെ മര ണവാർത്ത ആരാധകർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
സന്തോഷത്തോടെ രാവിലെ വിവാഹത്തിന് ഇറങ്ങിയ കുടുംബം, പക്ഷെ എല്ലാം ഒരു നൊമ്പരമായി – അനാഥരായി കുഞ്ഞുമക്കൾ