
നിരവധി സിനിമകളിലെ നിറ സാന്നിദ്ധ്യം – അനുശോചനം അറിയിച്ച് താരങ്ങളും പ്രേക്ഷകരും
പ്രശസ്ത നാടക – സിനിമാ നടൻ പൂ രാമു അ ന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 60 വയസ്സായിരുന്നു അദ്ദേഹത്തിന് . ചെന്നൈയിലായിരുന്നു അ ന്ത്യം.
സൂപ്പർ മാർക്കറ്റിൽ വെച്ച് നിങ്ങൾക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? വീഡിയോ വൈറൽ
പരിയേറും പെരുമാൾ, കർണൻ, സൂരരൈ പോട്ര് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സൂരരൈ പോട്രിൽ സൂര്യയുടെയും കർണനിൽ ധനുഷിന്റെയും അച്ഛനായാണ് രാമു അഭിനയിച്ചത്. പേരൻപ്, തിലഗർ, നീർ പാർവൈ, തങ്ക മീൻകൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോടിയിൽ ഒരുവൻ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
2008ല്‍ പുറത്തിറങ്ങിയ പൂ എന്ന സിനിമയിലൂടെയാണ് രാമു സിനിമയിലെത്തിയത്. അതിനുശേഷമാണ് പൂ രാമു എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. സിനിമയിലെത്തും മുന്‍പ് തെരുവില്‍ നാടകങ്ങൾ ചെയ്യുമായിരുന്നു അദ്ദേഹം.
5 വർഷമായിട്ടും പെണ്ണ് കിട്ടിയില്ല, ഒടുവിൽ യുവാവ് ചെയ്തത് കണ്ടോ? എന്നാൽ… സംഭവിച്ചത്
പൂ രാമുവിന്റെ നി ര്യാണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അ നുശോചനം രേഖപ്പെടുത്തി. ഇടതുപക്ഷ ആശയങ്ങൾ ജനങ്ങളിലേക്കെത്തിച്ച തെരുവ് നാടക കലാകാരനായിരുന്നു രാമുവെന്ന് എം.കെ സ്റ്റാലിൻ അനുസ്മരിച്ചു.
ഉദയനിധി സ്റ്റാലിന് പൂ രാമുവിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. നടന് മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ പൂ രാമുവിന് ആദരാഞ്ജലി അര്‍പ്പിച്ചു.
സഹോദരിയുടെ വിവാഹത്തിന് ചേട്ടൻ ചെയ്തത് കണ്ടോ? ആ കാഴ്ചയിൽ അമ്പരന്ന് ബന്ധുക്കൾ