
ഗാന്ധിഭവനിലെ സെലിബ്രിറ്റി പാട്ടി അമ്മയുടെ അവസാനത്തെ ആഗ്രഹം ലാലേട്ടനെ കാണണമെന്നായിരുന്നു
പത്തനാംപുരം ഗാന്ധിഭവനിലെ പാട്ടിയമ്മയെ കണ്ടാൽ മനസ് നിറയും. ഇരുളിൽ പ്രകാശം പരത്തുന്ന ചില വ്യക്തിത്വങ്ങൾ ഇല്ലേ അതുപോലെ തന്നെ. പുലർച്ചെ കുളിച്ചു വൃത്തിയായി പാട്ടു ശീല ചുറ്റി, നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ട് തൊട്ടു, ആഭരങ്ങൾ അണിഞ്ഞു പ്രാത്ഥനയോടെ ഗാന്ധിഭവനിലെ നിലവിളക്കു തെളിക്കുന്ന പാട്ടിയമ്മ.
ഇവർ ചെയ്യുന്നത് കണ്ടോ? തിരുവനന്തപുരത്ത് നടന്ന ഞെ ട്ടിക്കുന്ന സംഭവം
സ്നേഹവും കരുണയും പൊഴിയുന്ന ചുണ്ടുകളിൽ ഇപ്പോഴും ഒരു ചെറു പുഞ്ചിരി ഉണ്ടാകും. പൂവിതൾ പോലെ മൃദുലമാണ് പാട്ടിയമ്മയുടെ മനസ്സ്. ഗാന്ധിഭവന്റെ ഐശ്വര്യമായിരുന്ന പാട്ടിയമ്മയുടെ കഥ പറയുന്നതിന് മുൻപ്, അവരുടെ നിറവേറ്റാൻ സാധിക്കാതെ പോയ ആഗ്രഹത്തെ പാട്ടി പറയാം.
നടൻ മോഹൽലാലിന്റെ ലാൽസലാം എന്ന പ്രോഗ്രാമിൽ അതിഥിയായി എത്തുകയും, ഒരു മകനെ പോലെ ലാലിനെ കാണുകയും ഇപ്പോഴും അദ്ദേഹത്തെ തിരക്കുകയും ചെയ്തിരുന്നു. മോഹൻലാലിനെ ഒരു തവണ കൂടെ കാണണം എന്ന് പാട്ടിയമ്മ ഇപ്പോഴും പറയുമായിരുന്നു. എന്നാൽ ലാലിനെ കാണണം എന്ന ആഗ്രഹം ബാക്കിയാക്കി പാട്ടിയമ്മ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്.
ഗാന്ധിഭവന്റെ ഐശ്വര്യം ആയിരുന്ന പാട്ടിയമ്മ ആരാണ് എന്നല്ലേ? അതിനു മുൻപ് കേരളത്തിന്റെ ചരിത്രത്തിൽ മറക്കാനാകാത്ത തിരുവിതാംകൂറിന്റെ ശക്തനായ ദിവാൻ സാർ സി പി രാമസ്വാമി അയ്യരെ കുറിച്ച് പറയണം. കോട്ടും പ്രൗഡിയുമായി രാജകീയ ശൈലിയുമായി വരുന്ന നീണ്ട കണ്ണുകളും, ഗൗരവം നിറഞ്ഞ മുഖവും നിറഞ്ഞ രാജ്യതുല്യനായ മുത്തച്ഛനെ പട്ടിയമ്മക്ക് ഓർമയുണ്ട്.
അമ്മയേക്കാൾ സുന്ദരി… സുരേഷ് ഗോപിയുടെ മകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ…സംഭവം അറിഞ്ഞോ?
സാർ സി പി രാമസ്വാമി അയ്യരുടെ ചെറുമകൾ പാട്ടിയമ്മ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ആനന്ദവല്ലി അമ്മാൾ, കൊല്ലത്തെ വീട്ടിൽ തന്റെ അമ്മയെ കാണാൻ രാജകീയമായി വരുന്ന സാർ സി പി യെ ഓർക്കാറുണ്ട്. കൊല്ലത്തു ജനിച്ച പാട്ടിയമ്മ തന്റെ ബാല്യകാലം ചെലവഴിച്ചത് വാടക വീടുകളിൽ ആയിരുന്നു.
12 വർഷമായി അവിടെ അന്തേവാസിയായിരുന്ന ആനന്ദവല്ലിയമ്മാൾ മൂന്നുനേരവുമുള്ള സർവ്വമതപ്രാർത്ഥനകളിലും കലാസാംസ്കാരിക പരിപാടികളിലും സജീവമായിരുന്നു. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ജ്യേഷ്ഠൻ ഗണപതി അയ്യരുടെയും ലക്ഷ്മിഅമ്മാളിന്റെയും പേരക്കുട്ടിയാണ് ആനന്ദവല്ലിയമ്മാൾ. മദ്രാസിൽ നിന്നും ബിസിനസ്സ് സംബന്ധമായ ആവശ്യങ്ങൾക്കായി കൊല്ലത്തുവന്ന് ചേക്കേറിയതാണ് ഇവരുടെ കുടുംബം.
മദ്രാസിൽ ടിടിസി കഴിഞ്ഞ് ജോലിയിലിരിക്കെയാണ് കൊല്ലത്ത് വരുന്നത്. ഇവിടെയും സ്കൂളുകളിൽ അധ്യാപികയായി ജോലി ചെയ്തു. പിന്നീട് നിരവധി കുട്ടികൾക്ക് കണക്കും ഇംഗ്ലീഷും ട്യൂഷനെടുത്തു.
സഹോദരിയുടെകുടുംബത്തിനൊപ്പമായിരുന്നു പാട്ടിയമ്മ . വാർദ്ധക്യ അവശതകൾ അലട്ടാൻ തുടങ്ങിയപ്പോൾ വനിതാ കമീഷൻ അംഗം ഷാഹിദാ കമാലാണ് ഗാന്ധിഭവനിലെത്തിച്ചത്.സഹോദരങ്ങൾ: പരേതരായ സത്യസുബ്രഹ്മണ്യം, ഗണപതി പത്മനാഭൻ, ലക്ഷ്മീനാരായണൻ , മുത്തുലക്ഷ്മി മക്കളില്ലാത്ത പാട്ടിയമ്മക്ക് ഗാന്ധിഭവന്റെ നാഥനായ ഡോ. പുനലൂർ സോമരാജനായിരുന്നു മകൻ.
കണ്ണൂരിൽ യുവാവ് ഒമ്പത് മാസം പ്രായമുള്ള മകനോടും ഭാര്യയോടും ചെയ്തത് കണ്ടോ? ന ടുങ്ങി നാട്ടുകാർ
സമ്പന്നകുടുംബത്തിലായിരുന്നു ജനനമെങ്കിലും പിന്നീട് സാമ്പത്തികപരാധീനതകൾ ഏറിയപ്പോൾ ജീവിതം ആസ്വദിക്കേണ്ട സമയത്തു ചെറുപ്രായത്തിലേ കുടുംബത്തിന്റെ പ്രാരാബ്ധം ആനന്ദവല്ലി സ്വയം ഏറ്റെടുക്കേണ്ടി വന്നു. മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോൾ അമ്മ ആനന്ദവല്ലിക്ക് ആ ചുമതല നൽകിയെന്ന് പറയുന്നതാകും ശരി.
പിന്നീട് കടബാദ്ധ്യതകൾ ആയപ്പോൾ കുടുംബം കോയമ്പത്തൂരിലേക്ക് ആനന്ദവല്ലിയെ പറിച്ചുനട്ടു. പഠിക്കണം എന്ന മനസ്സിലെ അതിയായ മോഹം ജീവിതത്തിലെ പ്രതിസന്ധികളിലും കുടുംബത്തിലെ എതിർപ്പുകളിലും ഒലിച്ചു പോയില്ല. മുടങ്ങിപ്പോയ പഠനം ഇരുപത്തിയെട്ടാം വയസ്സിൽ പൂർത്തിയാക്കാൻ മുന്നിട്ടിറങ്ങി.
മറ്റാരെയും ആശ്രയിക്കാതെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാലിൽ നിൽക്കുവാൻ ആനന്ദവല്ലി കാണിച്ച ധൈര്യവും മനസ്സുറപ്പും മാതൃകയാക്കേണ്ട ഒന്നാണ്. കോയമ്പത്തൂരിൽ പ്രീഡിഗ്രി പാസ്സായ ശേഷം ടി.ടി.സി. എടുത്തു, അതും നാൽപ്പതാം വയസ്സിൽ. വിദ്യാഭ്യാസത്തിനും ജോലിക്കും പ്രായം ഒരു തടസ്സമല്ല എന്ന് പ്രവർത്തിയിലൂടെ കാണിച്ചുതന്നു.
പുലർച്ചെ തന്നെ എഴുന്നേറ്റു ദീപം തെളിയിച്ച് ഗാന്ധിഭവന് പ്രകാശം പകരുന്ന പാട്ടിയമ്മ തന്റെ ചിട്ടകൾക്കും ജീവിത ശൈലികൾക്കും ഒരിക്കലും മാറ്റം വരുത്തിയിട്ടില്ലായിരുന്നു. പാട്ടിയമ്മ എന്ന് പറയുമ്പോൾ നൂറു നാവാണ് എല്ലാവർക്കും. ഗാന്ധിഭവനിൽ കുഞ്ഞുങ്ങൾക്ക് അക്ഷരം ചൊല്ലി കൊടുക്കുവാനും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുവാനും സാമൂഹികസാംസ്കാരിക ചടങ്ങുകളിൽ പങ്കെടുക്കുവാനും പാട്ടിയമ്മ കാണിച്ചിരുന്ന ഉത്സാഹം ഗാന്ധിഭവനിലെത്തുന്ന അതിഥികൾക്കു പോലും ഏറെ കൗതുകം ഉണർത്തുന്നതായിരുന്നു.
പാട്ടിയമ്മയുടെ നേതൃത്വത്തിൽ 2016 ലും 2021 ലും മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നൽകുകയും അദ്ദേഹത്തിന്റെ വിജയം പാട്ടിയമ്മയും ഗാന്ധിഭവനും ആഘോഷിക്കുകയും ചെയ്തു. പാട്ടിയമ്മ ഗാന്ധിഭവനിൽ ഒതുങ്ങുന്ന ഒരു സെലിബ്രിറ്റിയായിരുന്നില്ല.
നടി നിഷ സാരംഗിന് സംഭവിച്ചത്, വെളിപ്പെടുത്തൽ, അവിടെ ര ക്ഷ ക്കായി എത്തിയത് സീമ
ഫ്ളവേഴ്സ് ചാനൽ നടത്തിയ പ്രോഗ്രാമിൽ മുഖ്യഅതിഥിയായി പങ്കെടുത്തിട്ടുണ്ട്.അമ്മയുടെ സ്നേഹം കൊതിച്ചിരുന്ന ഗാന്ധിഭവന്റെ നാഥനായ ഡോ. പുനലൂർ സോമരാജന് അമ്മയായിരുന്നു പാട്ടിയമ്മ. ഇതുവരെ ലഭിച്ചിട്ടില്ലാത്ത സ്നേഹവും കരുതലും സോമരാജൻ എന്ന മകനിൽ നിന്നും മകന്റെ തണലിൽ കഴിയുന്ന കുടുംബാംഗങ്ങളിൽ നിന്നും ലഭിച്ചപ്പോൾ പാട്ടിയമ്മ തിരിച്ചറിഞ്ഞത് മറ്റൊരു സത്യമാണ്. താൻ എടുത്ത തീരുമാനം തെ റ്റിയില്ല എന്ന സത്യം.
ആനന്ദവല്ലിയമ്മാൾ എന്ന പാട്ടിയമ്മക്ക് ആനന്ദിക്കാൻ ഗാന്ധിഭവനിൽ ഒട്ടേറെ കാരണങ്ങൾ തന്നെ ഉണ്ടായിരുന്നു. ഗാന്ധിഭവൻ അറിയുന്ന എല്ലാവരുടെയും അമ്മ തന്നെ ആയിരുന്നു പാട്ടിയമ്മ. തൊണ്ണൂറ്റിയൊന്നാം വയസ്സിലും വാർദ്ധക്യത്തിന്റെ ക്ഷീണം തട്ടിയപ്പോൾ പോലും പാട്ടിയമ്മ തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു എപ്പോളും.
ആൺവേഷം കെട്ടി ബാർബർമാരായി 13ഉം 11ഉം വയസുള്ള ചേച്ചിയും അനിയത്തിയും, എന്നാൽ പിന്നീട് സംഭവിച്ചത്