
ഒരൊറ്റ ദിവസം കൊണ്ട് ജീവിതത്തിൽ ആരും ഇല്ലാതെ ആയ ഷാന്റി എന്ന അമ്മ – നൊമ്പര കാഴ്ച
ഒരാളെപ്പോലും ബാക്കി വച്ചില്ലല്ലോ’, പുറമറ്റം കല്ലുപാലത്ത് കാർ തോട്ടിൽ പതിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച ഭർത്താവ് പാസ്റ്റർ വി.എം.ചാണ്ടി, മക്കളായ ഫേബ, ബ്ലെസി എന്നിവരുടെ ചേതനയറ്റ ശരീരങ്ങൾ കണ്ടു തകർന്നുപോയ ഷാന്റിയുടെ വാക്കുകൾ മറ്റുള്ളവരെയും കണ്ണീരിലാഴ്ത്തി.
മകനോട് ചെയ്തതിന് നിങ്ങൾ പശ്ചാത്തപിക്കും; വീണ നായരുടെ പുതിയ വീഡിയോയെ കുറിച്ച് ആരാധകർ
രാവിലെ 7 മണിയോടെ പൂവന്മലയിലെ വീട്ടിൽനിന്നു പോയ ഭർത്താവിനെയും മക്കളെയും മര ണം കവർന്നെന്നറിഞ്ഞപ്പോൾ ‘ഞാനും കാറിൽ കയറി പോയാൽ മതിയായിരുന്നു’ എന്നു പറഞ്ഞ് ഷാന്റി വിലപിച്ചു. കാർ തോട്ടിലേക്കു മറിഞ്ഞ് കുമളി ചക്കുപള്ളം ഏഴാംമൈൽ വരയന്നൂർ വീട്ടിൽ പാസ്റ്റർ വി.എം.ചാണ്ടി , മക്കളായ ഫേബ, ബ്ലെസി എന്നിവർ മ രിച്ചു.
ഇന്നലെ രാവിലെ 7.10നായിരുന്നു അപകടം. മണിമലയാർ കരകവിഞ്ഞ് തോട്ടിൽ ജലനിരപ്പ് ഉയർന്നിരുന്നു. അടിത്തട്ടിലേക്കു താഴ്ന്നുപോയ കാർ 20 മിനിറ്റിനു ശേഷമാണു കണ്ടെത്താനായത്. മൂവരെയും ചില്ലു തകർത്ത് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒടുവിൽ നീണ്ട കാത്തിരിപ്പിന് വിരാമം, സുബി സുരേഷിന് വിവാഹം ; വരൻ ആരാണെന്ന് മനസ്സിലായോ?
ചർച്ച് ഓഫ് ഗോഡ് പൂവന്മല ഗിൽഗാൽ സഭയിലെ പാസ്റ്ററായിരുന്നു ചാണ്ടി. ആരാധനാലയത്തിന്റെ ഒന്നാം നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. 8 മണിയോടെയാണ് അപകട വിവരം സഭാ സെക്രട്ടറിയും പാസ്റ്ററുടെ സമീപവാസിയുമായ ബ്ലസൻ വടക്കേമുറിയിൽ അറിയുന്നത്.
ബ്ലസന്റെ കുടുംബമാണ് ഷാന്റിയെയും കൂട്ടി കുമ്പനാട് ആശുപത്രിയിലേക്കു പോയത്. അപകടമെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. മോ ർച്ചറിക്കു സമീപത്തേക്ക് നടന്നപ്പോൾ ഒരെളെങ്കിലും ജീവിച്ചിരുപ്പുണ്ടോയെന്നായിരുന്നു ഷാന്റിക്ക് അറിയേണ്ടിയിരുന്നത്. അവരെ ആശ്വസിപ്പിക്കാൻ ഒപ്പം പോയവർക്കും കഴിഞ്ഞില്ല.
മഞ്ഞുരുകും കാലത്തിലെ ഈ ജാനിക്കുട്ടിയെ മറന്നോ ? ബേബി നിരഞ്ജനയുടെ പുതിയ ലുക്ക് കണ്ടോ – വൈറൽ
എഴുമറ്റൂരിൽ 5 വർഷം സഭാ ശുശ്രൂഷകനായിരുന്ന പാസ്റ്റർ വി.എം.ചാണ്ടി 2020 ജൂണിലാണ് പൂവന്മലയിലെത്തിയത്.ഫേബ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലെ നഴ്സിങ് കോളജിൽനിന്ന് ബിഎസ്സി നഴ്സിങ് പഠനം പൂർത്തിയാക്കിയത് അടുത്തിടെയാണ്. പരുമല മാർ ഗ്രിഗോറിയോസ് കോളജിലെ 2-ാം വർഷ ബിസിഎ വിദ്യാർഥിനിയാണ് ബ്ലെസി.
പപ്പയുടെ കൈപിടിച്ചു കുഞ്ഞിലെ മുതൽ നടന്ന മക്കൾ ഒടുവിൽ ഈ പപ്പക്കൊപ്പം തന്നെ യാത്രയായി