
ജീവിതത്തിലൊരിടത്തും ഇത്രയും അപമാനിക്കപ്പെട്ടിട്ടില്ല; ഫ്ലൈറ്റിൽ പൊട്ടിത്തെറിച്ച് നസ്രിയ
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നസ്രിയ. നടൻ ഫഹദ് ഫാസിലിനെ വിവാഹം ചെയ്ത താരം ഇപ്പോൾ കുടുംബിനിയായി കഴിയുന്നതോടൊപ്പം സിനിമ രംഗത്തും സജീവമാണ്.
താൻ ഇതുവരെ സമ്പാദിച്ച സമ്പാദ്യം ഇതാണ് – തുറന്ന് പറഞ്ഞ് നടി ശാലു മേനോൻ
അതേസമയം ജീവിതത്തിലെ ദുരനുഭവത്തെപ്പറ്റി തുറന്നടിച്ചു രംഗത്തെത്തിരിക്കുകയാണ് താരം. തായ് എയർവേസിൽ നടന്ന സംഭവത്തിൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി രൂക്ഷ വിമർശനം ഉന്നയിച്ചത്.
നടിയുടെ പോസ്റ്റ് ഇങ്ങനെയാണ് – ഇത്രയും കാലത്തിനിടെ ഒരു എയർലൈനിന്റെ ഭാഗത്തു നിന്നോ, അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ ഇത്തരം മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് നസ്രിയ കുറിച്ചു. തന്റെ ബാഗ് വിമാനത്തിൽ നഷ്ട്ടപെട്ടുവെന്നും അതിനെ കുറിച് വിമാന കമ്പനി ജീവനക്കാർ ഒരു ശ്രദ്ധയും പരിഗണനയും തന്നില്ലെന്നും നസ്രിയ പറയുന്നു.
സംഭവം നടന്നത് കോഴിക്കോട് – അമ്പരന്ന് നാട്ടുകാരും വീട്ടുകാരും
ഏറ്റവും മോശം സർവീസ് ആണ് തായ് എയർവെയ്സിന്റെ എന്നും ഇനി ജീവിതത്തിൽ ഒരിക്കലും തായ് എയർവേയ്സിൽ യാത്ര ചെയ്യില്ലെന്നും താരം വ്യക്തമാക്കി. അതേസമയം നസ്രിയക്കു ആദ്യത്തെ അനുഭവം ആയതിനാൽ ആണെന്നും സാധാരണക്കാരായ തങ്ങൾ ഇതിലും വലിയ അവഗണനയാണ് പലപ്പോഴും അനുഭവിക്കുന്നതെന്നു ആരാധകർ പറയുന്നത്. താരങ്ങളുടെ മാത്രമാണ് വാർത്ത ആകുന്നത് എന്നായിരുന്നു മറ്റൊരു കമന്റ്.