ആറ്റുകാൽ ക്ഷേത്രമുറ്റത്ത് വച്ച് മൃദുലയെ താലി ചാർത്തി യുവ, വിവാഹ വീഡിയോ കാണാം
ആറ്റുകാൽ അമ്മയെ സാക്ഷിയാക്കി മൃദുലയുടെ കഴുത്തിൽ താലി ചാർത്തി യുവ. ഇന്ന് രാവിലെ 8 : 14 എന്ന ശുഭ മുഹൂർത്തത്തിൽ ആണ് താലിക്കെട്ടു നടന്നത്. ആറ്റുകാൽ ക്ഷേത്ര മുറ്റത്തു വെച്ച് നടന്ന താലിക്കെട്ടു ചടങ്ങിൽ മൃദുലയുടെയും യുവയുടെയും മാതാപിതാക്കൾ പങ്കെടുത്ത ലളിതമായ താലിക്കെട്ടു ചടങ്ങാണ് നടന്നത്.
തുടന്ന് വിവാഹ റിസപ്ഷൻ ആയിരിക്കും നടക്കുക. സെറ്റു സാരിയിൽ അതി സുന്ദരി ആയിട്ടാണ് മൃദുല എത്തിയത്. നേരത്തെ പറഞ്ഞതുപോലെ തന്നെ നിരവധി രഹസ്യങ്ങൾ ഒളിപ്പിച്ചു തന്നെ ആണ് വിവാഹ സാരികൾ ഒരുക്കിരിക്കുന്നതു.
ആദ്യസാരിയായ സെറ്റ് സാരിയിൽ ഇത് കാണാം. ബ്ലൗസിന് പിന്നിലെ നെറ്റിൽ യുവയുടെയും മൃദുലയുടെയും വിവാഹ ചിത്രം നെറ്റിൽ ചുവന്ന നൂലുകൊണ്ട് നെയ്തെടുത്തിരിക്കുകയാണ്.
വെള്ള മുണ്ടും ഷർട്ടുമാണ് യുവയുടെ വേഷം. പ്രശസ്ത മേക് അപ്പ് ആര്ടിസ്റ് വികാസ് ആണ് മൃദുലയെ അണിയിച്ചൊരുക്കിരിക്കുന്നതു. വികാസ് അണിച്ചൊരുക്കുന്ന വിഡിയോയും, അനിയത്തി പാർവതിയും ഭർത്താവിനൊപ്പം വെഡിങ് ഫോട്ടോ ഷൂട്ട് നടത്തുന്ന വിഡിയോയും നേരത്തെ പുറത്തു വന്നിരുന്നു.
സാരിക്കൊപ്പം ഒരു നെക്ക്ലേസും കമ്മലും വളകളുമാണ് അണിഞ്ഞിരുന്നത്.
സ്വന്തമെന്ന് തോന്നിപ്പിച്ച വ്യക്തിയാണ് ദിലീപ് കുമാർ എന്ന് മമ്മൂട്ടി