
എന്റെ മോൾക്കായി ഇത് ചെയ്യണം,എല്ലാവരും നൊമ്പരപ്പെട്ടപ്പോൾ മിർസയുടെ അച്ഛനുണ്ടായത് ആ ആഗ്രഹം മാത്രം
ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ മരിച്ച നാലു വയസ്സുകാരി മിൻസ മറിയം ജെയ്ക്കബ്നു നാട് കണ്ണീരോടെ വിട നൽകി. ഇന്നലെ രാവിലെ നെടുമ്പാശ്ശേരിയിൽ എത്തിച്ച മൃതദേഹം ഉച്ചയോടെ കോട്ടയം ചിങ്ങവനത്തെ വീട്ടിൽ എത്തിച്ചു പൊതുദർശനത്തിന് വെച്ചു.
ഇത് കേട്ട മലയാളികൾ ഞെട്ടി…. ഇത്ര ഒക്കെ ചെയ്തിട്ടും കോ ടതി ഒടുവിൽ
ചിങ്ങവനത്തെ കൊച്ചുപറമ്പിൽ വീട്ടിലും പരിസരത്തും മിൻസ മറിയം ജെയ്ക്കബിനെ ഒരു നോക്ക് കാണുവാൻ എത്തിയവരുടെ തിരക്കായിരുന്നു. രാവിലെ പത്തുമണിയോടെ നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെട്ട ചേതനയറ്റ ശരീരം, മിൻസ ഓടിനടന്ന മുറ്റത്തേക്ക് പ്രവേശിച്ചപ്പോൾ മൃതദേഹത്തെ അനുഗമിച്ച മാതാപിതാക്കളും കുടുംബാംഗങ്ങളും വിങ്ങിപ്പൊട്ടി.
അതീവ ദാരുണ സംഭവമായതിനാൽ രണ്ടു ദിവസം നീണ്ട പരിശോധനകൾക്കു ശേഷം ചെവ്വാഴ്ച വൈകീട്ടാണ് ശരീരം മാതാപിതാക്കളായ അഭിലാഷ് ചാക്കോക്കും സൗമ്യക്കും വിട്ടു കിട്ടിയത്. പിന്നീട് അധികം വൈകാതെ തന്നെ നാട്ടിലേക്കു എത്തിച്ചു.
സീതയിലെ ഇന്ദ്രന്റെ യഥാർഥ ഭാര്യയെയും മക്കളെയും കണ്ടോ? ഓണചിത്രങ്ങൾ പുറത്ത്
മകളെ ചേതനയറ്റ നിലയിൽ കണ്ടത് ആ മാതാപിതാക്കളെ ഏറെ തളർത്തി കളഞ്ഞു. ഇനി എന്തിനാണ് ജീവിക്കുന്നത് എന്ന് പറഞ്ഞു അലമുറയിടുന്ന അവരെ ആശ്വസിപ്പിക്കുവാൻ ആർക്കുമായില്ല. അനിയത്തിക്ക് ഉമ്മകൾ നൽകി രണ്ടാം ക്ളാസ്സുക്കാരി ചേച്ചി വിങ്ങിപ്പൊട്ടി.
രണ്ടുമാസം മുൻപാണ് നാട്ടിൽ ലീവിനെത്തി ഇവർ തിരിച്ചു പോയത്. അന്ന് കൊച്ചുപറമ്പിൽ വീട്ടിലുള്ളവരുടെ മനസ്സുകൾ കവർന്നാണ് മിൻസ പോയത്. തങ്ങളുടെ പൊന്നോമനക്കു ഈ വിധി വന്നത് ബന്ധുക്കൾക്കും താങ്ങാവുന്നതിലും അപ്പുറമായി.
ദീപികയുടെ ബിക്കിനി ഫോട്ടോ കാണിച്ച് അമൃതയിൽ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നതെന്ന് ; ഗോപി സുന്ദർ
വൈകീട്ട് അഞ്ചു മണിക്ക് കടുവാക്കുളം ലിറ്റിൽ ഫ്ലവർ പള്ളിയിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും എന്നാണ് അറിയിച്ചതെങ്കിലും, മാതാപിതാക്കളുടെ ആഗ്രഹപ്രകാരം വീട്ടുമുറ്റത്താണ് മിനിസയെ സംസ്കരിച്ചത്. മകൾ വീട്ടുമുറ്റത്തു തന്നെ ഉണ്ടാകണം എന്ന പിതാവ് അഭിലാഷ് ചാക്കോയുടെ ആഗ്രഹപ്രകാരമാണ് പള്ളിയിലെ ചടങ്ങുകൾ ഒഴിവാക്കി, മിൻസയുടെ സംസ്ക്കാരത്തിനായി വീട്ടുമുറ്റത്തു തന്നെ ഇടം ഒരുങ്ങിയത്.
കുഞ്ഞുകല്ലറ ഇതിനായി വീട്ടുമുറ്റത്തു ഒരുക്കി. നാലു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ പിതാവിന്റെ ആഗ്രഹത്തിന് പള്ളി അനുവാദം നൽകുക ആയിരുന്നു. നാലാം ജന്മദിനാഘോഷം കഴിഞ്ഞു സ്കൂളിലേക്കുള്ള യാത്രക്കിടയിലായിരുന്നു മിൻസയുടെ ദാരുണാന്ത്യം. സ്കൂൾ ബസിൽ ഇരുന്നു കുട്ടി ഉറങ്ങിപോയതറിയാതെ ബസ് പൂട്ടി ജീവനക്കാർ പോയതാണ് ദുരന്തത്തിന് കാരണം.