
ഡോക്ടറേറ്റും പത്മശ്രീയും ചെയർമാൻഷിപ്പും കിട്ടിയതിന്റെ ഫോട്ടോ ഒന്നുമല്ല… ചുമ്മാ ഒരു ക്ലിക്ക്.. കൊള്ളാമോ? വൈറലായി
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ എന്നതിൽ ഒരു സംശയവും ഇല്ല. ഇപ്പോഴും സംഗീതത്തിലൂടെയാണെങ്കിലും സ്റ്റേജ് ഷോകളിലൂടെയാണെങ്കിലും ടെലിവിഷൻ പരിപാടികളിലുമൊക്കെ നിറഞ്ഞു നിൽക്കുകയാണ് എം ജി. സമൂഹ മാധ്യമങ്ങളിലും നിറ സാന്നിധ്യമാണ് അദ്ദേഹം.
അതുകൊണ്ട് തന്നെ, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സാധാരണയായി എം ജി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ എംജി ശ്രീകുമാർ പങ്കുവച്ച ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ഡോക്ടറുടെ വേഷത്തിലുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. കഴുത്തിൽ സ്റ്റെതസ്കോപ് അണിഞ്ഞു നിൽക്കുന്ന ചിത്രം നിമിഷങ്ങൾക്കകം തന്നെ വൈറലാകുകയും ചെയ്തു.
ഡോക്ടറേറ്റും പത്മശ്രീയും ചെയർമാൻഷിപ്പും കിട്ടിയതിന്റെ ഫോട്ടോ ഒന്നുമല്ല. ചുമ്മാ ഒരു ക്ലിക്ക്. കൊള്ളാമോ? അതിലുപരി നിങ്ങളുടെ സ്നേഹം, അതാണെനിക്ക് അന്നും ഇന്നും വലുത്. ലവ് യു ഓൾ’, ചിത്രത്തോടൊപ്പം എം ജി ശ്രീകുമാറിന്റെ അടിക്കുറിപ്പും
എന്നാൽ ചിത്രത്തിന് പ്രതീക്ഷിച്ചതിലും കൂടുതൽ കമന്റുകളായിരുന്നു താരത്തിന് ലഭിച്ചത്. ഡോക്ടർ വേഷം നന്നായി ഇണങ്ങുന്നുണ്ടെന്നാണ് പല ആരാധകരും ഇതിനോടകം കമന്റ് ചെയ്തിരിക്കുന്നത്.
എംജി ശ്രീകുമാർ സിനിമയിൽ ഡോക്ടർ വേഷം ചെയ്താൽ നന്നായിരിക്കുമെന്നും ചിലർ കുറിച്ചു. സംഭവം എന്തായാലും നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറിയിരിക്കുകയാണ്.