സൂപ്പർ നടന്മാർക്ക് ആർക്കും സമയമില്ല, അമ്മയുടെ പ്രതിനിധി മീനയുടെ വീട്ടിലെ എത്തിയപ്പോൾ കണ്ട കാഴ്ച
തെന്നിന്ത്യയുടെ താരം മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗം തീർത്തും അപ്രതീക്ഷിതമായിരുന്നു. വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ പ്രിയപ്പെട്ടവരെല്ലാം വേദന പങ്കിട്ടെത്തിയിരുന്നു. മീനയെ പൊന്നുപോലെ നോക്കിയിരുന്ന ആളായിരുന്നു അദ്ദേഹം. സന്തോഷ കുടുംബജീവിതം നയിച്ചുവരികയായിരുന്നു അവർ.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാതെ സ്വപ്ന, കാരണം
മീനയും മകളും ഈ വിയോഗം എങ്ങനെ അതിജീവിക്കുമെന്നറിയില്ലെന്നുമായിരുന്നു അടുപ്പമുള്ളവർ പറഞ്ഞത്. ഭർത്താവിന്റെ ജീവൻ രക്ഷിക്കാനായി അങ്ങേയറ്റത്തെ ശ്രമങ്ങളാണ് മീന നടത്തിയത്. ശ്വാസകോശം മാറ്റിവെക്കാനായി ഡോക്ടർമാർ നിർദേശിച്ചിരുന്നു. അവയവദാതാവിനെ കിട്ടാതെ വന്നതോടെയാണ് ശസ്ത്രക്രിയ നീണ്ടുപോയതും വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളായതും.
ഇപ്പോഴിതാ വിദ്യാസാഗറിന്റെ സംസ്ക്കാര ചടങ്ങുകളിൽ മലയാള സിനിമയിൽ നിന്നും പങ്കെടുത്ത നിർമ്മാതാവ് ജോലി ജോസഫ് പങ്കുവെച്ച കുറിപ്പാണു വിരൽ ആകുന്നത്. കുറിപ്പ് ഇങ്ങനെ –
നടുക്കുന്ന പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്ത്…. നിലവിളിച്ച് കരഞ്ഞ് ബന്ധുക്കൾ
ചെന്നൈയിലുള്ള സംവിധായകനെയും എഴുത്തുകാരനെയും കാണാൻ ചെങ്ങായിയും നടനുമായ കൈലാഷ് പോകുന്നുണ്ടെന്നറിഞ്ഞാണ് , ചെന്നൈയിലെ റെയിൽവേ ജനറൽ മാനേജരുടെ ഓഫീസിൽ ഒരല്പം കാര്യമുണ്ടായിരുന്ന ഞാനും അവനോടൊപ്പം ചെന്നൈയിലേക്ക് 28 ആം തിയതി ഉച്ചകഴിഞ്ഞു കാറിൽ പുറപ്പെട്ടത് .
രാത്രിയായാൽ എട്ട് മാക്സിമം ഒൻപത് മണി കഴിഞ്ഞാൽ യാത്ര മതിയാക്കി ഏറ്റവും അടുത്തുള്ള ഹോട്ടലിൽ തങ്ങി നന്നായി ഉറങ്ങി വെളുപ്പിനെ പോകുകയുള്ളൂ, അതെന്റെ അലിംഖിത നിയമമാണ് . അങ്ങിനെ സേലം ഹൈവേയിലെ ഒരു ചെറിയ ലോഡ്ജിൽ ഞങ്ങൾ തങ്ങിയിട്ട് രാവിലെ ഓരോരോ കാപ്പിയുടെ / ദോശയുടെ ബലത്തിൽ ഞാൻ ഡ്രൈവറായി യാത്ര തുടങ്ങി .
ഭാര്യ പ്രസവിച്ച് കുഞ്ഞുമായി വീട്ടിൽ എത്തിയ സന്തോഷത്തിൽ ഭർത്താവ്, എന്നാൽ പിന്നാലെ വീട്ടിൽ പോലീസും
ഏകദേശം ഒൻപത് മണിക്ക് ‘അമ്മ ‘ യുടെ ജനറൽ സെക്രട്ടറി ശ്രീ ഇടവേള ബാബുവിന്റെ നിർദേശങ്ങൾ കൈലാഷ് ഉൾപ്പടെയുള്ള ‘അമ്മ’ യുടെ വർക്കിംഗ് കമ്മറ്റി ഗ്രൂപ്പിൽ ചർച്ചകൾ തുടങ്ങിയത് മനസിലായി …! ദക്ഷിണേന്ത്യൻ അഭിനേത്രി മീനയുടെ ഭർത്താവ് ശ്രീ വിദ്യാസാഗർ അന്തരിച്ചെന്നും അവരുടെ ചെന്നൈയിലെ വീട്ടിൽ പോയി ‘അമ്മ’ ക്കു വേണ്ടി ആദരാഞ്ജലികൾ അർപ്പിക്കണമെന്നും ചെന്നൈയിലുള്ള പലരെയും ബന്ധപെട്ടിട്ട് എല്ലാവരും തിരക്കാണെന്നും ആർക്കെങ്കിലും ഉച്ചക്ക് രണ്ടു മണിക്കുള്ളിൽ അവരുടെ വീട്ടിൽ എത്താനാകുമോ എന്നായിരുന്നു ചർച്ചയുടെ ഉള്ളടക്കം… !
ഒട്ടും തന്നെ ‘തിരക്കില്ലാതെ’ ചെന്നൈയിലേക്ക് യാത്രചെയ്തുകൊണ്ടിരുന്ന കൈലാഷ് ഗൂഗിൾ നോക്കിയപ്പോൾ ഉച്ചക്ക് ഒരു മണിക്കുള്ളിൽ അവരുടെ വീട്ടിലെത്തുമെന്നറിഞ്ഞു ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു.. !
ഭാര്യ പ്രസവിച്ച് കുഞ്ഞുമായി വീട്ടിൽ എത്തിയ സന്തോഷത്തിൽ ഭർത്താവ്, എന്നാൽ പിന്നാലെ വീട്ടിൽ പോലീസും
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വലിയ ഹൃദയമുള്ള ഇടവേള ബാബുവിന്റെ നേതൃപാടവം ഞാനപ്പോൾ നേരിട്ടനുഭവിച്ചതാണ് … ! ബാബുവിന്റെ നിർദ്ദേശാനുസരണം പ്രശസ്ത സിനിമ നൃത്ത സംവിധായക കലാ മാസ്റ്ററുമായി കൈലാഷ് ബന്ധപെട്ടപ്പോഴാണ് നടൻ ബാബുരാജ് അവരുമായി സംസാരിച്ചെന്നും ‘ ‘അമ്മ’ യെ പ്രതിനിധീകരിച്ച് കൈലാഷ് ഉച്ചക്കുള്ളിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അറിഞ്ഞത് …!
സംവിധായകനും എഴുത്തുകാരനുമായി തീരുമാനിക്കപ്പെട്ട ഉച്ച ഊണ് ഒത്തുചേരൽ ഉപേക്ഷിച്ച് , നേരാവണ്ണം കാറോടിച്ചിരുന്ന എന്നെ നിഷ്കരുണം ഡ്രൈവർ പണിയിൽ നിന്നും മാറ്റി അവൻ വിട്ടു വണ്ടി നേരെ ചെന്നൈയിലെ സൈദാപെട്ടിലേക്ക്.. !
പാലക്കാട് നടന്ന നടുക്കുന്ന സംഭവം…. ഞെട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും
അതിനിടയിൽ ഇടവേള ബാബു റീത്തിൽ എഴുതാനുള്ളത് വാട്സാപ്പിൽ തന്നു .. എന്റെ കന്നഡ സിനിമയുടെ സംവിധായകനും ചെന്നൈവാസിയുമായ കാമരാജിനെ തപ്പിയപ്പോൾ അദ്ദേഹം ബാംഗളൂരിൽ .. മലയാള സിനിമകളുടെ ചെന്നൈ PRO മായിരുന്ന അഗസ്റ്റിനെയും കാർത്തിക്കിനെയും ബന്ധപ്പെടാൻ നോക്കി നിര്ഭാഗ്യവശാൽ ആരെയും ഫോണിൽ കിട്ടിയില്ല.
ഉടനെ മനോരമ ടി വി യിലെ റോമി മാത്യു വഴി അവരുടെ ചെന്നൈ ലേഖകൻ സമീറിനെ കിട്ടി, ചെന്നൈയിലെ ഏതോ ഒരറ്റത്തുണ്ടായിരുന്ന സമീർ ‘അമ്മ’ യുടെ റീത്ത് ഏർപ്പാടാക്കി ടാക്സി വിളിച്ച് വീട്ടിലെത്തി കൃത്യസമയത്തിനുള്ളിൽ !
ഒട്ടനവധി പോലീസ് അധികാരികളും നൂറുകണക്കിന് മാധ്യമ പ്രവർത്തകരും ആയിരക്കണക്കിന് ആരാധകരും നിറഞ്ഞിരുന്ന വീടിനരികിൽ ഞങ്ങളുടെ കാറിടാനുള്ളൊരിടം കലാ മാസ്റ്റർ ഏർപ്പാടാക്കിയിരുന്നു .. അതിനിടയിൽ ‘അമ്മ’ യിലെ പലരും കൈലാഷുമായി ഫോണിൽ ബന്ധപെടുന്നതും കണ്ടു . കലാ മാസ്റ്ററുടെ മാനേജർ റിയാസ് കൈലാഷിനെയും എന്നെയും സമീറിനെയും തണ്ടും തടിയുമുള്ള ഒരുപാട് സെക്യൂരിറ്റി ആളുകൾക്കിടയിലൂടെ വീടിനുള്ളിലേക്ക് കൂട്ടികൊണ്ടുപോയപ്പോഴാണ് രജനികാന്ത് സാർ മടങ്ങുന്നത് കണ്ടത് ..
വീടിന്റെ ഗേറ്റിൽ നിന്നിരുന്ന കലാ മാസ്റ്ററെ കണ്ടയുടനെ പരിസരം മറന്നു അവരുടെ കാൽതൊട്ടു വന്ദിച്ച് ഗുരുത്വം കാണിച്ചു കൈലാഷ് … അവർ ഞങ്ങളെ സ്വീകരിച്ച് മീന മാഡത്തിനെ പരിചയപ്പെടുത്തി ..എന്റെ കയ്യിലുണ്ടായിരുന്ന റീത്ത് കൈലാഷ് വാങ്ങി ബഹുമാനപുരസ്സരം ‘അമ്മ’ ക്കു വേണ്ടി സമർപ്പിച്ചു ..
വമ്പൻ ട്വിസ്റ്റ്! ഒടുവിൽ സത്യം പുറത്ത്, നടുക്കുന്ന റിപ്പോർട്ട്
അതിനിടയിൽ സമീർ ഒരു പടമെടുത്തു… ഉടനെ സെക്യൂരിറ്റിക്കാർ പറഞ്ഞു നോ മോർ ഫോട്ടോസ് പ്ളീസ്…! മിക്കവാറും സമീർ എടുത്ത ആ പടമായിരിക്കും പുറത്ത് നിന്നുള്ള ഒരാൾ വീടിനുള്ളിൽ എടുക്കപെട്ട , മനോരമയും മാതൃഭൂമിയും മറ്റു മലയാള മാധ്യമങ്ങളും പ്രസിദ്ധികരിച്ച ഏക ഫോട്ടോ…!
രജനികാന്ത് സാർ ഉൾപ്പടെ അവിടെ വന്നുകൊണ്ടിരുന്ന എല്ലാ താരങ്ങളെയും സാഹിത്യ സാമൂഹ്യ രാഷ്ട്രീയക്കാരെയും വലിപ്പ ചെറുപ്പമില്ലാതെ സ്വീകരിച്ചതും ആനയിച്ചതും ആ വീടിന്റെ നെടും തൂണായി മാറിയ കലാ മാസ്റ്റർ തന്നെയാണ് …നല്ല തിരക്കിനിടയിലും, ദൂരെ നിന്ന് വണ്ടിയോടിച്ചു വന്ന ഞങ്ങളോട് അവിടെ കുറച്ചു സമയം അവിടെ സമാധാനമായി ഇരിക്കണമെന്നും എന്തെങ്കിലും കുടിക്കുകയോ കഴിക്കുകയോ ചെയ്യണമെന്നും അവർ പറഞ്ഞിരുന്നു ..
മകൾക്കു കൊടുത്ത വാക്ക് പാലിച്ച് അച്ഛനും സഹോദരങ്ങളും… വിറങ്ങലിച്ച് പോലീസ്
അതിനിടയിലും കലാ മാസ്റ്റർ തന്നെ ആയിരുന്നു അടുത്ത കർമങ്ങൾക്കുള്ള നിർദ്ദേശങ്ങളും നൽകിയിരുന്നത് …ഒരേ സമയം പലരുടെയും കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്ന പലതും ചെയ്തുകൊണ്ടിരുന്ന കലാ മാസ്റ്റർ എനിക്ക് വലിയ അത്ഭുതമായി …! ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോൾ വീണ്ടും മീന മാഡത്തിന്റെ അടുക്കൽ കൊണ്ടുപോയീ യാത്ര പറയിപ്പിച്ച് , കൂടെ വീടിന്റെ ഗേറ്റ് വരെ വന്നു യാത്രയാക്കിയപ്പോൾ ഞങ്ങൾ കൈ കൂപ്പിയത് കലാ മാസ്റ്ററോടുള്ള, അവരിലെ സ്ത്രീത്വത്തോടുള്ള , നേതൃ പാടവത്തോടുള്ള ബഹുമാനത്തോടെയാണ് എന്ന് പറയാൻ അഭിമാനമാണ് …!
കലാ മാസ്റ്റർ , നിങ്ങൾ ദക്ഷിണേന്ത്യൻ സിനിമാലോകത്തെ പ്രശസ്ത സിനിമ നൃത്ത സംവിധായകയായ ബഹുമുഖ പ്രതിഭ മാത്രമല്ല, വളരെ നല്ല സ്നേഹമുള്ള ദേവാംശമുള്ള മനുഷ്യ സ്ത്രീയാണ് , ഇതിഹാസമാണ് … പരിചയപ്പെടാൻ കഴിഞ്ഞതും ഒരുപാട് കാര്യങ്ങൾക്കു സാക്ഷിയാകാൻ കഴിഞ്ഞതും എന്റെ ഭാഗ്യം പുണ്യം നിയോഗം . ആദരവോടെ സ്നേഹാശംസകളോടെ ജോളി ജോസഫ് . ഇങ്ങനെ ആയിരുന്നു ആ കുറിപ്പ്
കൊട്ടാരക്കര പള്ളിക്കൽ നിവാസികളെ കണ്ണീരിലാഴ്ത്തി ദമ്പതികളുടെ വേർപാട്, സംഭവിച്ചത് കണ്ടോ