
ഗായിക മഞ്ജരി പുനർ വിവാഹിതയായി…
പ്രശസ്ത മലയാള സിനിമ പിന്നണി ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തായ ജെറിൻ ആണ് മഞ്ജരിയെ ജീവിത സഖിയാക്കിയിരിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
ഷഹാന ചെയ്തത് കണ്ടോ? നടുങ്ങി പോലീസുകാർ
തുടർന്ന് ഗോപിനാഥ് മുതുകാടിൻറെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിവാഹത്തിനോട് അനുബന്ധമായ വിരുന്ന് സൽക്കാരം നടക്കുക.
മസ്ക്കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ. സുരേഷ് ഗോപി അടക്കം നിരവധി താരങ്ങൾ ആണ് വിവാഹ ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
വിസ്മയ പോയിട്ട് ഒരു വർഷമായെല്ലോ എന്ന് പോ ലീസുകാർ കിരണിനോട് പറഞ്ഞപ്പോൾ കിരണിന്റെ പ്രതികരണം
യുവഗായകരിൽ ഏറെ ശ്രദ്ധേയയായ ഗായികയാണ് മഞ്ജരി. ചലച്ചിത്ര പിന്നണി ഗായിക എന്നതിനപ്പുറം യുവതലമുറയിൽ അറിയപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതഞ്ജ കൂടിയാണ് മഞ്ജരി.
2005 ൽ പൊൻമുടി പുഴയോരത്ത് എന്ന സിനിമയിൽ ഒരു ചിരി കണ്ടാൽ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ പിന്നണി ഗാനരംത്തേക്ക് മഞ്ജരി കടന്നു വരുന്നത്.
നടുക്കം മാറാതെ ഒരു നാട്, + 2 പരീക്ഷ റിസൾട്ട് വന്നതിന് തൊട്ടടുത്ത നിമിഷം വിദ്യാർത്ഥിനികൾക്ക്
നിരവധി ഗാനങ്ങളാണ് മഞ്ജരി ആരാധകർക്കായി സമ്മാനിച്ചതും. .ചെറിയ പ്രായത്തിലെ ഒരുപാട് സീനിയറായ സംഗീത സംവിധായകരുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. എനിക്ക് സിനിമയിൽ കിട്ടിയ സമയമെല്ലാം നിയോഗമായാണ് ഞാൻ ഉപയോഗിച്ചത്.
ദേവരാജൻ മാഷുടെ സംഗീതത്തിൽ പോലും എനിക്ക് പാടാൻ സാധിച്ചു. ദേവരാജൻ മാഷ് അവസാനമായി ചെയ്ത ഒരു ഭക്തിഗാനത്തിനാണ് എനിക്ക് പാടാൻ ഭാഗ്യം ലഭിച്ചത്.
സുഖമില്ലാത്ത തന്റെ അനിയനെ പൊന്നു പോലെ നോക്കുന്ന നടന്.. ഹൃദയം പൊട്ടുന്ന കുടുംബ കഥ
അർജ്ജുനൻ മാഷ്, എം.ജി.രാധാകൃഷ്ണൻ സാർ, രവീന്ദ്രൻ മാഷ് , എസ്.പി. വെങ്കിടേഷ് സാർ , എസ്. ബാലകൃഷ്ണൻ സാർ ഇത്രയും ലെജന്റായവരുടെ സംഗീതത്തിൽ പാടാൻ കഴിഞ്ഞിട്ടുണ്ടെന്നത് തന്നെ മഹാ ഭാഗ്യമാണ്. ഞാൻ ഒരുപാട് നല്ല സംഗീത സംവിധായകരുടെ മികച്ച വർക്കുകളിൽ ഭാഗമായിട്ടുണ്ട്. ഒരുപാട് ആരാധിക്കുന്നവരുടെ കൂടെ പ്രവർത്തിക്കുക തന്നെയാണ് ഏറ്റവും സന്തോഷം നൽകിയ കാര്യം.
ഗായിക മഞ്ജരിക്ക് രണ്ടാമത് വിവാഹം – വരൻ ഇതാ