
ദിലീപിൻറെ മകൾ മഹാലക്ഷ്മിയുടെ ആദ്യത്തെ മുഴുനീളം വീഡിയോ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു മലയാളികൾ
മലയാള സിനിമയിലേക്ക് വാണിജ്യ സിനിമയിൽ നിന്ന് വ്യത്യസ്തമായ സമാന്തര സിനിമയിലൂടെ നടന്നു കയറി വന്ന ഒരാളാണ് അടൂർ ഗോപാലകൃഷ്ണൻ. ദേശീയവും ദേശാന്തരീയവുമായ ആവാടുകൾ നേടിയ ഒരാൾ കൂടിയാണ്. 1941 ജൂലായ് 3 നാണു അദ്ദേഹം ജനിക്കുന്നത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ദിലീപും കാവ്യാ മാധവനും വീഡിയോ കോൾ ചെയ്തതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറുന്നത്.
വീഡിയോ കോൾ ദൃശ്യങ്ങളിൽ ദിലീപിനും കാവ്യാ മാധവനും ഒപ്പം കുട്ടി കുറുമ്പി മഹാ ലക്ഷ്മിയും ഉണ്ട്. അമ്മയോട് മുടി കെട്ടുവാൻ പറഞ്ഞു തരുന്നതൊക്കെയും നമ്മുക്ക് ഈ വീഡിയോയിലൂടെ കാണാം. ഇവിടെ താരം മഹാലക്ഷ്മി തന്നെ ആണ്.
കുസൃതി ആയി കളിച്ചു ചിരിച്ചു നിന്ന് അടൂർ ഗോപാലകൃഷ്ണനോട് ഹാപ്പി ബർത്ത് ഡേ പറയുന്ന മഹാലക്ഷ്മിയെ ആരാധകർ ഇപ്പോൾ ഏറ്റെടുത്തു കഴിഞ്ഞു.
വളരെ രസകരമായി തന്നെ ആണ് മഹാലക്ഷ്മി ഈ വീഡിയോ യിൽ ഉള്ളത്. ദിലീപിനോടും കാവ്യയോടും ഒന്നും പറയുവാൻ സമ്മതിക്കാതെ മഹാലക്ഷി അവിടെ സംസാരിക്കുന്നതും നമ്മുക്ക് അവിടെ കാണാം.
ദിലീപും കാവ്യ മാധവനും സിനിമയിൽ സജീവമായി തന്നെ തിളങ്ങിയവരാണ്. ബാലതാരമായി അഭിനയ ജീവിതത്തിന് ആരംഭം കുറിച്ച കാവ്യ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ ആയിരുന്നു നായികയായി അരങ്ങേറിയത്.
വർഷങ്ങൾക്കിപ്പുറം ആദ്യ സിനിമയിലെ നായകൻ തന്നെ ജീവിതപങ്കാളിയയായി കൂടെ വരികയായിരുന്നു. മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിച്ച് വരികയാണ് കാവ്യ മാധവൻ.
Also read : അമീർ ഖാൻ കിരണിനെ ഉപേക്ഷിച്ചതിനു പിന്നിലെ കഥ… പെർഫക്ഷനിസ്റ്റ് ദമ്പതികൾ ഇനിയില്ല