
എന്നും പ്രാർത്ഥിക്കും കുഞ്ഞുങ്ങൾക് വേണ്ടി – അമ്മ അല്ലെങ്കിലും പത്തു മാസം ചുമന്നത് അല്ലെ
തെന്നിന്ത്യൻ സിനിമ താരങ്ങളായ നയൻതാരയുടെയും വിഘ്നേശ് ശിവന്റയും ഇരട്ട കുഞ്ഞുങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലെല്ലാം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വാടക ഗ ർഭധാരണം വഴിയാണ് ഇവർ കുഞ്ഞുങ്ങളെ സ്വന്തമാക്കിയത് എന്ന വാർത്ത വലിയതോതിൽ തന്നെ ശ്രദ്ധ നേടുക ആയിരുന്നു. ഈ സാഹചര്യത്തിൽ താരദമ്പതിമാരെ വിമർശിച്ചുകൊണ്ട് പലരും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. തനിക്ക് പ്രായക്കൂടുതൽ ഉള്ളതുകൊണ്ടാണ് വാടക ഗ ർഭധാരണം തിരഞ്ഞെടുത്തത് എന്നെയായിരുന്നു നയൻതാര വ്യക്തമാക്കിരുന്നത്.
കറുത്തമുത്തിലെ ബാലമോളെ ഇപ്പോൾ കണ്ടോ.. അക്ഷര ആരായെന്ന് അറിഞ്ഞോ
ഇപ്പോളിതാ വാടക ഗർഭപാത്രത്തിലൂടെ അമ്മയായതിന്റെ അനുഭവങ്ങൾ തുറന്നുപറയുകയാണ് ലക്ഷ്മി അജിത്തും സാബിറയും. ഒരുപക്ഷേ ആദ്യമായിരിക്കും വാടകഗ ർഭപാത്രം നൽകിയ സ്ത്രീകൾ പുറംലോകത്തിനു മുന്നിലേക്ക് എത്തുന്നത് എന്ന ഒരു പ്രത്യേകത കൂടിയുണ്ട് ഈ കാര്യത്തിന്. മക്കളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ ഒരു പുതിയ കുഞ്ഞിന്റെ മുഖമാണ് മനസ്സിൽ വരുന്നത്. ഒരിക്കലും അവനെ പാലു കൊടുക്കുവാനോ അവന്റെ മുഖം കാണുവാനോ സാധിച്ചിട്ടില്ല. കണ്ണു തുറക്കുമ്പോഴേക്കും അവന്റെ അടുത്തു നിന്നും മാറ്റിയിരിക്കും.
ഗർഭപാത്രം വാടകയ്ക്കു കൊടുക്കുന്ന സ്ത്രീകൾ പലരുണ്ടെങ്കിലും അ വരെക്കുറിച്ച് കഥകളും സിനിമകളും വന്നിട്ടുണ്ടെങ്കിലും അവരിൽ ഒരാളും ഇന്നേവരെ മുഖം കാണിക്കാനും ജീവിതകഥ പങ്കുവയ്ക്കാനും തയാറായിരുന്നില്ല. ആ ഇരുട്ടിൽ നിന്നു നമ്മുടെ മുന്നിൽ വന്നു നിൽക്കുകയാണ് ലക്ഷ്മിയും സാബിറയും.
പ്ര തി ഷാഫിയെ കുറിച്ച് പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
മറ്റൊരാളുടെ കുഞ്ഞിനെയാണ് പ്രസവിക്കാൻ പോകുന്നത് എന്ന് പറഞ്ഞു തരാറുണ്ട് കൗൺസിലിംഗ് സമയത്ത്. എങ്കിലും ഇതുവരെ കണ്ടില്ലെങ്കിലും തന്റെ മനസ്സിൽ ഒരു മുഖം ഉണ്ടാകുമല്ലോ. സിസേറിയൻ കഴിഞ്ഞ ദിവസം വെച്ച് കണക്കുകൂട്ടി അവന്റെ ഓരോ വളർച്ചയും താൻ മനസ്സിൽ കാണുകയും ചെയ്യും. ആയുസ്സും ആരോഗ്യവും കൊടുക്കാൻ താൻ പ്രാർത്ഥിക്കാറുണ്ട്. മൂന്ന് കുട്ടികളെ വയറ്റിൽ കൊണ്ട് നടന്നപ്പോഴും താൻ ഇത്രയും സന്തോഷിച്ചിരുന്നില്ല എന്നതാണ് സത്യം.
കാലത്ത് താൻ അവനുവേണ്ടി പാട്ടുപാടി കൊടുക്കാറുണ്ടായിരുന്നു. അപ്പോഴെല്ലാം ഉറപ്പിച്ചിരുന്നു ആൺകുട്ടി ആയിരിക്കും എന്ന്. വാടക ഗർഭപാത്രം ആവശ്യമുണ്ട് എന്ന് പരസ്യം കണ്ടാണ് താൻ പോകുന്നത്. എന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടതാണ്. പിന്നീട് വിവാഹം കഴിഞ്ഞ് മൂന്ന് പെൺ മക്കളുടെ അമ്മയായി.
ഒരു സ്ത്രീക്ക് ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുമോ എന്ന് ചോദ്യങ്ങൾ.. ഹോ.. എന്തായാലും നടുക്കുന്ന സംഭവം
ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവരായിരുന്നു ഞങ്ങൾ. കുട്ടിയെ വിറ്റു കാശാക്കിയെന്നു കരുതുന്നവരുണ്ടാകാം. മോഷ്ടിക്കുകയും മറ്റും ചെയ്യുന്നതിനെക്കാൾ ഭേദമല്ലേ സങ്കടക്കടലിൽ മുങ്ങിയൊരാളെ കൈപിടിച്ചു രക്ഷിക്കുന്നത്.സിസേറിയൻ ചെയ്ത തീയതി വച്ച് ഞാൻ കണക്കു കൂട്ടും. ഇന്നു പക്ക പിറന്നാളാണ്. അവൻ നടക്കാൻ തുടങ്ങിയിട്ടുണ്ടാവും. എന്നൊക്കെ ചിന്തിക്കും. നടക്കട്ടെ. നടന്നു നടന്നു മിടുക്കനാവട്ടെ. അമ്മയല്ലെങ്കിലും എന്റെ ഗർഭപാത്രത്തിൽ കിടന്നു വളർന്നവനല്ലേ, അവൻ നന്നായി വരട്ടെ.
ഭർത്താവിന്റെ സമ്മതപ്രകാരമാണ് ഗ ർഭപാത്രം വാടകക്ക് കൊടുക്കുവാൻ തയ്യാറായത്. യഥാർത്ഥ അച്ഛനുമമ്മയും ഇടയ്ക്കിടെ വരും. ഞാൻ അവന്റെ അമ്മ അല്ലെങ്കിലും എന്റെ ഗ ർഭപാത്രത്തിൽ കിടന്ന് വളർന്നവൻ അല്ലേ അവൻ. നന്നായി വളരട്ടെ എന്നും ലക്ഷ്മി പറയുന്നു.
ഒരു വയസ് മാത്രം ഉള്ള പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല
അതേപോലെ ഒരു കഥയാണ് സാബിറയ്ക്കും പറയാനുള്ളത്. ഉമ്മയ്ക്ക് ഹൃദയത്തിന്റെ ഓപ്പറേഷന് വേണ്ടിയായിരുന്നു താൻ ഇത്തരത്തിൽ ഒരു തീരുമാനത്തിലെത്തിയത്. രണ്ടാം മാസത്തിലാണ് ഇരട്ടക്കുട്ടികൾ ആണെന്ന് അറിഞ്ഞത്. അത് ഒരു പുണ്യമാണെന്ന് അറിഞ്ഞു.
ഭർത്താവ് ഉപേക്ഷിച്ചു പോയതാണ് എല്ലാം അവസാനിപ്പിക്കാൻ ഉള്ള വക്കിലായിരുന്നു. അവിടെ നിന്നും ആണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. ഇപ്പോൾ തന്റെ കൈയിൽ പണമുണ്ട്. മക്കൾക്ക് ഒരുപാട് കളിപ്പാട്ടങ്ങളും ഉടുപ്പുകൾ ഒക്കെ വാങ്ങി കൊടുക്കാൻ പറ്റി. സ്വന്തമായി ഒരു വീട് വാങ്ങി. ഒരു കുഞ്ഞിനെ ആഗ്രഹിച്ച ദമ്പതിമാർക്ക് രണ്ട് കുഞ്ഞുങ്ങളെ കൊടുക്കാൻ സാധിച്ചു.
ഓർമവെച്ചതിൽപ്പിന്നെ ആദ്യമായാണ് സ്വന്തമായൊരു പുരയിടത്തിൽ പാർക്കുന്നത്. മുറിവുണങ്ങി വരുന്നതേയുള്ളൂ. ഒരു ജോലി നോക്കണം. മക്കളെ പഠിപ്പിക്കണം. അത്രേയുള്ളൂ ആഗ്രഹങ്ങൾ. ഒരു കുട്ടിയെ മോഹിച്ച ആ അച്ഛനമ്മമാർക്ക് രണ്ടു കുട്ടികളെ കൊടുക്കാനായല്ലോ. ആ പുണ്യവും അവരുടെ പ്രാർഥനയുമുള്ളപ്പോൾ ഞാൻ എന്തിനെ ഭയക്കാൻ.
ആശുപത്രിയിൽ എത്തിക്കാൻ അപേക്ഷിച്ചു പക്ഷേ എല്ലാവരും ആട്ടിപ്പായിച്ചു ഒടുവിൽ ഈ യുവതി ചെയ്തത്