
അവസാനമായി അച്ഛൻ പറഞ്ഞത് നന്നായി പഠിക്കണം എന്നാണ് – അച്ഛന്റെ ആഗ്രഹം മാത്രമാണ് ഇപ്പോൾ എന്റെ മനസിൽ
മലയാള സിനിമക്ക് കലാസാംസ്ക്കാര വേദിക്കു നികത്താനാവാത്ത നഷ്ടമാണ് നടൻ കലാഭവൻ മണിയുടെ വേർപാട്. തന്മയത്തമാർന്ന കഥാപാത്രങ്ങളിലൂടെ മണ്ണിന്റെ ഗന്ധമുള്ള ഇനങ്ങളിലൂടെ മലയാളി ഹൃദയങ്ങളിൽ നൊമ്പരപ്പെടുത്തുന്ന ഒരോർമ്മയായി മണി ഇന്നും ജീവിക്കുന്നു.
അരനൂറ്റാണ്ടോളമായി കുളിക്കാത്ത മനുഷ്യൻ വിട വാങ്ങി
മിമിക്രിയിലൂടെ കലാഭവനിൽ എത്തി അങ്ങനെ മണി മലയാളികൾക്ക് കലാഭവൻ മണിയായി. അക്ഷരം എന്ന ചിത്രത്തിൽ ഒരു ഓട്ടോറിക്ഷക്കാരന്റെ റോളിൽ മാണി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. സുന്ദർദാസ് ചിത്രം സല്ലാപത്തിലൂടെ മണി ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് മലയാള സിനിമയിൽ മണി ഹാസ്യസിംഹാസനം ഉറപ്പിക്കുന്ന കാഴ്ച്ചയാണ് മലയാള സിനിമ കണ്ടത്.
കലാഭവൻ മണിയുടെ വേർപാടിന് ആറ് വർഷം തികയുമ്പോൾ അദ്ദേഹത്തെ കുറിച്ച് മകൾ ശ്രീലക്ഷ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.’അച്ഛൻ മ രിച്ചൂവെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. അച്ഛന്റെ ആത്മാവ് ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. മ രിക്കും മുമ്പെ എന്നോട് പറഞ്ഞത് നന്നായി പഠിക്കണം എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് വാങ്ങണം എന്നാണ്. അച്ഛന് കൊടുത്ത ആ വാക്ക് എനിക്ക് പാലിക്കണം. എന്നെ എപ്പോഴും അച്ഛൻ മോനേ എന്നാണ് വിളിക്കുക.’
അശ്വിൻ ഓടിക്കളിച്ച മൈതാനത്ത് എത്തിച്ചപ്പോൾ കണ്ണീർക്കടലായി മൈതാനം
‘ആൺകുട്ടികളെ പോലെ എനിക്ക് നല്ല ധൈര്യം വേണം എന്നാണ് അച്ഛൻ പറയാറുള്ളത്. കാര്യപ്രാപ്തി വേണം കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താൻ കഴിയണം എന്നൊക്കെ പറയുമായിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ എന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറഞ്ഞത് എന്ന് ചിന്തിച്ചിട്ടുണ്ട്.
ഇപ്പോഴാണ് കാര്യങ്ങൾ മനസിലാകുന്നത്.”അച്ഛന് ഇങ്ങനെ ഉണ്ടാകും എന്ന് നേരത്തെ അദ്ദേഹം അറിഞ്ഞിരുന്നോ എന്ന് തോന്നിപോകും. അച്ഛന് കുടുംബത്തേക്കാൾ പ്രിയം കൂട്ടുകാരോടാണെന്ന് ആളുകൾ പറയുന്നത് കേൾക്കാം. എന്നാൽ വീട്ടിൽ വരുന്ന അദ്ദേഹത്തിന് എന്നും ഞാൻ ആയിരുന്നു കൂട്ടുകാരൻ. കുടുംബം കഴിഞ്ഞെ അദ്ദേഹത്തിന് എന്തും ഉണ്ടായുള്ളൂ.’
‘അച്ഛന് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. കുറെ ആളുകൾ, ബഹളം അതൊക്കെ ബോധമില്ലാത്തതുപോലെ ഞാൻ കാണുകയായിരുന്നു. പിന്നീട് യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിഞ്ഞു. അച്ഛൻ മ രിച്ചതിന് പിന്നാലെ ആയിരുന്നു പരീക്ഷ.”
എന്നാൽ അദ്ദേഹം ലൊക്കേഷനിൽ പോയിരിക്കുകയാണ് എന്ന വിശ്വാസത്തിലാണ് ഞാൻ പരീക്ഷ എഴുതിയത്. അച്ഛൻ മ രിച്ചശേഷം അമ്മ വീടിന് പുറത്തിറങ്ങിയിട്ടില്ല. അച്ഛൻ ഉണ്ടായിരുന്നപ്പോഴും അച്ഛനോട് ഒപ്പമല്ലാതെ അമ്മ വീടിന് പുറത്തുപോകാറുണ്ടായിരുന്നില്ല.’
രാവിലെ10.30 വരെ അച്ഛന്റെ കടയിൽ ജോലി, പിന്നീട് ചുറ്റിക വാങ്ങി നേരെ വിഷ്ണുപ്രിയയുടെ വീട്ടിലേക്ക്, മൊഴി
‘അമ്മയുടെ സപ്പോർട്ടാണ് എന്റെ ബലം. അച്ഛൻ മ രിച്ച ശേഷം വീട്ടിൽ നോൺ വേജ് പാകം ചെയ്യാറില്ല. ഞാനും അമ്മയും നോൺ കഴിക്കാറുമില്ല.”അച്ഛന്റെ ബലികുടീരത്തിൽ ഇരിക്കുമ്പോൾ ഒരു പ്രത്യേക കാറ്റ് വരും. ആ കാറ്റിന് അച്ഛന്റെ പെർഫ്യൂമിന്റെ മണം ആയിരിക്കും. അച്ഛൻ എങ്ങും പോയിട്ടില്ല എന്ന തോന്നലാണ് അപ്പോൾ കിട്ടുക…’ ശ്രീലക്ഷ്മി തുറന്നു പറയുന്നു.
കാ മുകന്റെ കല്യാണത്തിന് എത്തിയ ശേഷം യുവതി ചെയ്തത് കണ്ടോ?