
ഭാര്യ പ്രസവിച്ച് കുഞ്ഞുമായി വീട്ടിൽ എത്തിയ സന്തോഷത്തിൽ ഭർത്താവ്, എന്നാൽ പിന്നാലെ വീട്ടിൽ പോലീസും
പ്രസവിച്ചെന്ന കള്ളം പൊളിഞ്ഞപ്പോൾ നവജാത ശുശുവിനെ തട്ടിക്കൊണ്ടു പോയി യുവതി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് പൊള്ളാച്ചി ഗവൺമെൻ്റ് ആശുപത്രിയിൽ നിന്നും പ്രദേശവാസികളായ യൂനിസ് – ദിവ്യഭാരതി ദമ്പതികളുടെ നാലു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ത ട്ടിക്കൊണ്ടുപോയത്.
പത്തനംതിട്ടയെ ഞെട്ടിച്ച സംഭവം, 9 മാസമായ പൂർണഗ ർഭിണിയോട് ഭർത്താവ് ചെയ്തത് കണ്ടോ?
തുടർന്ന് പൊള്ളാച്ചി പൊലീസ് നൽകിയ ജാ ഗ്രതാ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചലിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ടു സ്ത്രീകൾ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് പോവുന്ന സി സി ടി വി ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ കൊടുവായൂർ സ്വദേശി മണികണ്ഠൻ്റെ വീട്ടിൽ നിന്നും കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി. മണികണ്ഠൻ്റെ ഭാര്യ ഷംനയെ പൊലീസ് അറ സ്റ്റു ചെയ്തു. ഒരു വർഷം മുൻപാണ് ഷംനയും മണികണ്ഠനും ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചത്.
വമ്പൻ ട്വിസ്റ്റ്! ഒടുവിൽ സത്യം പുറത്ത്, നടുക്കുന്ന റിപ്പോർട്ട്
ഇതിനിടെ ഇവർ ഗ ർഭിണിയാണെന്ന് പറഞ്ഞതിനെ തുടർന്ന് ആശാ വർക്കർ ആരോഗ്യ പരിശോധനാ റിപ്പോർട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നൽകി വന്നു. ഏപ്രിൽ 22ന് താൻ പ്രസവിച്ചെന്ന് പറഞ്ഞെങ്കിലും ഷംന കുഞ്ഞിനെ കാണിക്കാൻ തയ്യാറായിരുന്നില്ല.
കുഞ്ഞ് ഐ സി യുവിലാണെന്നും മറ്റുമായിരുന്നു പറഞ്ഞതെന്ന് ബന്ധുക്കളും സ്ഥലത്തെ ആശാ വർക്കറും പറഞ്ഞു. നിരവധി തവണ മണികണ്ഠൻ്റെ വീട്ടുകാർ ആവശ്യപ്പെട്ടിട്ടും ഇവർ കുഞ്ഞിനെ കാണിക്കാൻ തയ്യാറാവാതെ വന്നത് സം ശയത്തിന് കാരണമായി.
മകൾക്കു കൊടുത്ത വാക്ക് പാലിച്ച് അച്ഛനും സഹോദരങ്ങളും… വിറങ്ങലിച്ച് പോലീസ്
കുഞ്ഞ് ചികിത്സയിലുണ്ടെന്ന് പറയുന്ന ആശുപത്രിയുടെ മുൻപിലെത്തിയാലും ഭർതൃവീട്ടുകാരെ എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കും. ആശാ വർക്കറോടും ഇതേ സമീപനമായിരുന്നു. കുഞ്ഞിനെ കാണിക്കാത്ത വിവരം മണികണ്ഠനും ആശാവർക്കറും പൊ ലീസിൽ അറിയിച്ചു. ഇതോടെയാകാം ഷംന നവജാത ശിശുവിനെ ത ട്ടിക്കൊണ്ടുവന്നതെന്ന് പൊലീസ് കരുതുകയും ചെയ്തു.
ഷംനയോടൊപ്പം ഒരാൾ കൂടിയുള്ളതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസമായി ഷംന പൊള്ളാച്ചി ആശുപത്രിയിൽ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഞാൻ അമൃതയുമായി ജീവിക്കുന്നതിൽ ആർക്കാണ് കുഴപ്പം – തുറന്നടിച്ച് ഗോപി സുന്ദർ
ആശുപത്രിയിൽ നിരീക്ഷണം നടത്തിയ ശേഷമാണ് ദിവ്യ ഭാരതിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചത്. രാത്രി ദിവ്യയുടെ കട്ടിലിന് സമീപം കടന്ന ഷംനയും കൂട്ടാളിയും ഇന്നലെ പുലർച്ചെ ദിവ്യ ഉറങ്ങിയതോടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
പാലക്കാട് നടന്ന നടുക്കുന്ന സംഭവം…. ഞെട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും