
ചേച്ചി ആറാടുകയാണ്. ആൾക്കൂട്ടത്തിനിടെ ഡാൻസ് ചെയ്ത് ഗാനമേള ആസ്വദിക്കുന്ന യുവതിയുടെ ദൃശ്യം വൈറൽ
ഏതാനും വർഷങ്ങൾക്ക് മുൻപ് ഹീറോ ഹോണ്ട സ്ത്രീകൾക്കായി പ്ലഷർ എന്ന സ്കൂട്ടറിന്റെ മോഡൽ പുറത്തിറക്കിയപ്പോൾ അതിന്റെ പ്രചാരണത്തിനായി പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഒരു പരസ്യം പുറത്തിറക്കിയിരുന്നു. ഏറെ ശ്രദ്ധേയമായ ആ പരസ്യത്തിലെ ഒരു വാചകം ”why should boys have all the fun” എന്നതായിരുന്നു. എന്തിന് എല്ലാ തമാശയും ആൺകുട്ടികൾക്ക് മാത്രമാകണം എന്ന ആ വാചകം മാറുന്ന കാലഘട്ടത്തിന്റെ ചിന്താഗതിയാണ്.
മ ദ്യപിക്കാൻ പോയ പിതാവ് മകനെ ബാ റിന് മുന്നിൽ മറന്നു; സംഭവം ആലപ്പുഴയിൽ
സമൂഹത്തിന്റെ എല്ലാ കോണിലും ജെണ്ടർ ഇക്വാലിറ്റിയെ സംബന്ധിച്ച ഈ ചിന്ത ഉയർന്നു കഴിഞ്ഞു. പെൺകുട്ടികളായാൽ അടങ്ങിയൊതുങ്ങിക്കഴിയണം എന്നൊക്കെയുള്ള പഴയ കാരണവന്മാരുടെ തിട്ടൂരം ഇപ്പോഴത്തെ തലമുറ പാടെ തള്ളിക്കളയുന്നു. ആണായാലും, പെണ്ണായാലും അടിച്ചു പൊളിച്ചു നടക്കുന്ന കാര്യത്തിലും ജീവിതം ആഘോഷിക്കുന്ന കാര്യത്തിലും ഇപ്പോഴത്തെ തലമുറ ഒരേ പോലെയാണ്.
ആനയടി പൂരത്തിന് പഞ്ചവാദ്യം കേട്ട് അതിന്റെ താളത്തിനൊത്തു തുള്ളുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ കഴിഞ്ഞ കൊല്ലമാണ് സോഷ്യൽമീഡിയയിൽ വൈറലായത്.
നടൻ ഗിന്നസ് പക്രുവിന് വാഹനാപകടം
പണ്ടുള്ള തലമുറ കണ്ടാൽ നെറ്റിചുളിക്കുന്ന ഒരു കാഴ്ചയാണ് പുതിയ തലമുറ സന്തോഷത്തോടെ ഏറ്റെടുത്തു പങ്കുവെച്ചത്. പൂരമായാലും, ഗാനമേളയായാലും പെൺകുട്ടികൾ അടങ്ങിയൊതുങ്ങി നിന്ന് കാണണമെന്ന സങ്കൽപ്പമാണ് ആ വീഡിയോ മാറ്റിയെഴുതിയത്. ഇതിനെത്തുടർന്ന് പഞ്ചവാദ്യത്തിന് താളം പിടിക്കുന്ന പെൺകുട്ടികളുടെ ഒട്ടനവധി വീഡിയോകൾ വൈറലാകുന്നത് ട്രെൻഡ് ആയി മാറിയിരുന്നു.
ഗാനമേളക്കിടെ പാട്ട് ആസ്വദിച്ചു ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒറ്റക്ക് ഡാൻസ് ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പലരും അമ്പരപ്പോടെ ഈ യുവതിയെ വീക്ഷിക്കുന്നതും വീഡിയോയിൽ കാണാം.
മരുമോനൊക്കെ ശരി; പക്ഷേ കാവ്യയെ തൊട്ടാൽ കളിമാറും! ദിലീപിനെതിരെ കാവ്യയുടെ അമ്മ ശ്യാമള
എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ അവർ സ്വയം ഡാൻസ് ചെയ്തു പാട്ട് ആസ്വദിക്കുകയാണ്. ‘ചേച്ചി ആറാടുകയാണ്’ എന്നാണ് ഒരു രസികൻ സോഷ്യൽമീഡിയയിൽ ഈ വീഡിയോക്ക് കൊടുത്തിരിക്കുന്ന കമന്റ്. ‘കാലം പോയ പോക്ക്’ എന്ന് ചില യാഥാസ്ഥിതിക ചിന്തക്കാർ കമന്റ് ചെയ്യുമ്പോൾ ‘അതെന്താ പെണ്ണുങ്ങൾക്ക് ഡാൻസ് ചെയ്തു കൂടേ’ എന്ന് ചോദിക്കുന്നവരും കുറവല്ല. വൈറലാകുന്ന ഈ വീഡിയോ കണ്ടു നോക്കൂ
മകൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന ക ത്തികൊ ണ്ട് അമ്മയെയും അച്ഛനെയും വെ ട്ടിനു റുക്കി