
സംഭവം ആലപ്പുഴയിൽ, എല്ലാം നൽകി മക്കളെ കെട്ടിച്ചിട്ടും ഭർത്താവ് ചെയ്തത് കണ്ടോ?
ചേർത്തല ഭർതൃവീട്ടിലെ ശുചിമുറിയിൽ യുവതിയെ മരി ച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊ ലപാതകമാണെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടൽ മാറാതെ കുടുംബം. കൊല്ലം കരിങ്ങന്നൂർ ഏഴാംകുറ്റി അശ്വതിയിൽ എസ്.പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകൾ ഹേന എന്ന നാല്പത്തിരണ്ടുകാരിയെയാണ് ഭർതൃവീട്ടിലെ കുളിമുറിയിൽ മ രിച്ച നിലയിൽ കണ്ടെത്തിയത്.
ടിക്കറ്റ് നല്കാൻ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ? ഒടുവിൽ നിരാശയോടെ മടക്കം
ഈ സംഭവത്തിൽ ഭർത്താവ് ചേർത്തല കൊക്കോതമംഗലം അനന്തപുരി അപ്പുക്കുട്ടൻ എന്ന അൻപതുകാരനെ പൊ ലീസ് അറ സ്റ്റ് ചെയ്തു. കഴിഞ്ഞ 26നാണ് ഹേനയെ മരി ച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഹേനയും അപ്പുക്കുട്ടനും തമ്മിലുള്ള വിവാഹം. കൂടുതൽ സ്ത്രീധ നത്തിനായി കഴിഞ്ഞ 7 മാസം ഹേന നേരിട്ടത് കടുത്ത പീ ഡനമാണെന്ന് വീട്ടുകാർ പറയുന്നു. ഹേനയ്ക്ക് ചെറുപ്പം മുതൽ നേരിയ മാ നസികാസ്വാസ്ഥ്യമുണ്ട്. ഇക്കാര്യം വ്യക്തമാക്കിയാണ് പാരമ്പര്യ വൈദ്യനായ അപ്പുക്കുട്ടനുമായി വീട്ടുകാർ വിവാഹം നടത്തിയത്.
നാടിനെ നടുക്കിയ സംഭവം, പെറ്റമ്മ ചെയ്തത് കണ്ടോ?
മകളെ പൊന്നുപോലെ നോക്കാമെന്നായിരുന്നു അപ്പുക്കുട്ടന്റെ ഉറപ്പ്. 80 പവൻ സ്ത്രീ ധനം നൽകിയാണ് വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ ഉടൻ ഭർതൃവീട്ടിലേക്ക് വാഷിങ് മെഷീൻ, ഫ്രിജ്, ടെലിവിഷൻ എന്നിവ വാങ്ങി നൽകി. മകളുടെ ചെലവിലേക്കായി മാസം തോറും 15000 രൂപ നൽകിയിരുന്നെന്നും ഹേനയുടെ വീട്ടുകാർ പറയുന്നു.
ഇത്രയും സ്ത്രീധനത്തിന് പുറമേ 7 ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് പ്രശ്നങ്ങൾ പതിവായിരുന്നു. പണം വേണമെന്ന ആവശ്യം ഹേന വഴി വീട്ടിൽ ഉന്നയിച്ചെങ്കിലും ഇത്ര വലിയ തുക ഇപ്പോൾ തരാൻ കഴിയില്ലെന്ന് പിതാവ് അറിയിച്ചു. ചെയ്യുന്ന ജോലികൾക്ക് കുറ്റം പറയാറുണ്ടെന്നും മർ ദിക്കാറുണ്ടെന്നും ഹേന സ്വന്തം വീട്ടിൽ പറഞ്ഞിരുന്നു.
എന്നാൽ പിതാവ് കൂട്ടിക്കൊണ്ടുവരാൻ പോയപ്പോൾ വരുന്നില്ലെന്നായിരുന്നു ഹേനയുടെ മറുപടി. പണം ആവശ്യപ്പെട്ട് ഭർതൃവീട്ടിൽ നേരിടുന്ന പീ ഡനങ്ങൾ ഹേന സഹോദരി സുമയോടാണ് പറഞ്ഞിരുന്നത്. ഇത് മനസ്സിലാക്കിയ അപ്പുക്കുട്ടൻ ഹേനയുടെ ഫോൺ നിലത്തെറിഞ്ഞ് നശിപ്പിച്ചിരുന്നെന്നും പറയുന്നു.
രാഹുൽ കേസിൽ നിർണ്ണായക വഴിത്തിരിവ്, രാഹുലിനെ കണ്ടെന്ന് കത്ത്