
മോനെ നീ പോകുവാണോ – ഞങ്ങളെ വിട്ടു പോകുവാണോ – ഈ അമ്മയുടെയും അച്ഛന്റെയും നൊമ്പരം
പോകണോടാ പൊന്നു മുത്തേ, ദേവൂ നീ ഞങ്ങളെ വിട്ട് പോകണോ? അഭിരാമിയുടെ മൃതദേഹത്തിന് അരികെ ഇരുന്നു കൊണ്ട് അമ്മ രജനിയുടെ ഹൃദയം പൊട്ടിയുള്ള വിളികൾ കണ്ടു നിന്നവരുടെ കണ്ണുകൾ നിറച്ചു. മുത്തശ്ശി കമലമ്മയും മുത്തച്ഛൻ ളാഹ ശശിയും വിതുമ്പലടക്കാൻ ഏറെ പ്രയാസപ്പെട്ടു.
രവീന്ദറിന്റെ കൈപിടിച്ച് വീട്ടിൽ കയറിയ മഹാലക്ഷ്മിയെ ഞെട്ടിച്ച് സർപ്രൈസ്, കോടികളുടെ സമ്മാനങ്ങൾ
അഭിരാമി പഠിച്ച റാന്നി മൈലപ്ര എസ്എച്ച് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരെത്തിയപ്പോൾ രജനിക്ക് സങ്കടം താങ്ങാനായില്ല. അധ്യാപകരെ പേരെടുത്തു വിളിച്ച് അവർ സങ്കടങ്ങൾ നിരത്തി കരഞ്ഞു. അഭിരാമിക്ക് അരികിൽ കണ്ണീർ വാർത്ത് അധ്യാപകരും നിന്നു. സംസ്കാരത്തിനായി മൃ തദേഹം എടുത്തപ്പോൾ രജനിയും കമലമ്മയും വാവിട്ട് നിലവിളിച്ചു.
ചിതയ്ക്കരികിലെത്തിയ കമലമ്മയെ ബന്ധുക്കൾ നിർബന്ധിച്ച് വീട്ടിനുള്ളിലേക്ക് മടക്കി വിടുകയായിരുന്നു. തോരാതെ പെയ്ത മഴയിൽ അഭിരാമിക്കു ജന്മനാട് വിട നൽകി . നാടിന്റെ മുഴുവൻ സ്നേഹവും ഏറ്റുവാങ്ങിയാണു അഭിരാമി യാത്രയായത്.
നടന്റെ അവസ്ഥ കണ്ടോ? ഓണനാളിലെ വിയോഗം താങ്ങാനാകാതെ നടൻ ജാഫർ ഇടുക്കി
തെരുവു നായയുടെ ക ടിയേറ്റതിനെതുടർന്ന് പേവി ഷ ബാധയേറ്റു മ രിച്ച പെരുനാട് ചേർത്തലപ്പടി ഷീനാ ഭവനിൽ അഭിരാമിയെ ജന്മനാട് കണ്ണീരോടെയാണ് യാത്രയാക്കിയത്. റാന്നി മാർത്തോമ്മാ മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ വീട്ടിലെത്തിച്ചു. അയൽക്കാരും നാട്ടുകാരും വീട്ടിലും പരിസരത്തുമായി തടിച്ചു കൂടിയിരുന്നു.
9 മണിയോടെ വീടിന്റെ മുറ്റത്തെ പന്തലിലേക്ക് മൃ തദേഹം മാറ്റിയതോടെ ജനം ഒഴുകിയെത്തി. മൈലപ്ര എസ്എച്ച് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരെല്ലാം അഭിരാമിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി. കൂട്ടുകാരും എത്തിയിരുന്നു. ചേർത്തലപടിക്കാർക്ക് അഭിരാമി, രജനിയുടെയും ഹരീഷിന്റെയും മകൾ മാത്രമായിരുന്നില്ല.
ആദ്യ വിവാഹം ഒരാഴ്ച മാത്രം! രണ്ടാം വിവാഹം ജീവനെടുത്തു.! ആദ്യമായും അവസാനമായും അവൾ വീട്ടിലേക്ക് എത്തി
എല്ലാവരുടെയും ഓമനയായിരുന്നെന്ന് വെളിവാക്കുന്നതായിരുന്നു സംസ്കാര ചടങ്ങിലെ തിരക്ക്. 11.30ന് മൃതദേഹം ചിതയിലേക്കെടുത്തു. സഹോദരൻ കാശിനാഥനും പിതൃസഹോദര പുത്രന്മാരായ സജിനും സിജിനും ചേർന്നു ചിതയ്ക്കു തീ കൊളുത്തി. അഭിരാമിക്ക് നാടിന്റെ നാനാതുറകളിൽപ്പെട്ടവർ ആദരാഞ്ജലികൾ അർപ്പിക്കുവാൻ ഒഴുകി എത്തിരുന്നു.
മുടി അമ്മച്ചിക്കെട്ട് കെട്ടി മുല്ലപ്പൂ വച്ചു.. പഴയ ബ്ലൗസിന് പുതിയ സാരി ഉടുത്ത് മീനാക്ഷി