
ബുർജ് ഖലീഫക്ക് മുകളിൽ വീണ്ടും അമ്പരപ്പിച്ച് എമിറേറ്റ്സ് ‘എയർഹോസ്റ്റസ്’, എക്സ്പോയിലേക്ക് ക്ഷണിച്ച് വീഡിയോ
ദുബൈ: കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലോകത്തെ അമ്പരപ്പിച്ച് എമിറേറ്റ്സ് എയർലൈൻസ് പുറത്ത് വിട്ട വീഡിയോക്ക് പിന്നാലെ വീണ്ടും ലോകത്തെ അദ്ഭുതപ്പെടുത്തി സാഹസിക വീഡിയോ വീണ്ടും . ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മുകളിൽ എയർഹോസ്റ്റസിൻറെ വേഷത്തിൽ യുവതി നിൽക്കുന്ന വീഡിയോ കണ്ട് അന്ന് എല്ലാവരും അമ്പരന്നിരുന്നു. ഇത്രയും ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ വളരെ കൂളായി നിന്ന് വിസ്മയിപ്പിച്ച് നിൽക്കുന്നതായിരുന്നു സ്കൈഡൈവറായ നികോൾ സ്മിത്ത് ലുഡ്വികിന്റെ വീഡിയോ.
എൻ്റെ കുഞ്ഞേ എന്ന് നി ലവിളിച്ച് അച്ഛനും അമ്മയും, ആകെ ത കർന്ന് സഹോദരൻ 22 കാരനായ മകന് സംഭവിച്ചത്
എമിറേറ്റ്സ് എയർലൈൻസ് സാമൂഹിക മാധ്യമങ്ങളിലൂടെ അന്ന് പുറത്തുവിട്ട വീഡിയോ കണ്ടവരെല്ലാം അൽഭുതപ്പെട്ടിരുന്നു. ബ്രിട്ടൻ യുഎഇ യെ യാത്രവിലക്കുള്ള പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് നന്ദി പറയുന്ന പോസ്റ്ററുകൾ കാണിക്കുന്നതായിരുന്നു അന്നത്തെ വീഡിയോ.
ലോകം മുഴുവൻ ശ്രദ്ധിച്ച വീഡിയോക്ക് പുതിയ പതിപ്പുമായാണ് നികോൾ ലുഡ്വിക് പഴയ എയർഹോസ്റ്റസ് വേഷത്തിൽ ഇത്തവണ വേറെ വീണ്ടും എത്തിയത്. വെള്ളിയാഴ്ച പുറത്തുവിട്ട പുതിയ വീഡിയോയിൽ പക്ഷെ, ഇത്തവണ എക്സ്പോ 2020 ദുബൈയിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ളതാണ് വീഡിയോ.
‘ഞാനിവിടെ തന്നെയുണ്ട്, എനിക്ക് ഇവിടെ നിന്ന് ദുബൈ എക്സ്പോ കാണാം’ എന്ന പ്ലക്കാർഡാണ് പുതിയ വീഡിയോയിൽ എയർഹോസ്റ്റസ് കാണിക്കുന്നത്. പലക്കാർഡുകൾ കാണിച്ചുകൊണ്ടിരിക്കെ ഇവരുടെ പിറകിലൂടെ ലോകത്തെ തന്നെ ഏറ്റവും വലിയ പാസഞ്ചർ വിമാനമായ എമിറേറ്റ്സ്-എ 380 കടന്നുപോകുന്നതും പുതിയ വീഡിയോയുടെ സവിശേഷതയാണ്. എക്സ്പോയിലേക്ക് സ്വാഗതം ചെയ്യുന്ന ബഹുവർണ ചിത്രങ്ങൾ പതിച്ച വിമാനമാണ് ഇവരെ ചുറ്റി പറക്കുന്നത്.
വിമാനം എക്സ്പോ നഗരിയിലേക്ക് പറന്നകലുമ്പോൾ എയർഹോസ്റ്റസ് കൈവീശി കാണിക്കുന്നതായാണ് വീഡിയോ അവസാനിക്കുന്നത്. ഏതായാലും എമിറേറ്റ്സ് എയറിന്റെ സാഹസിക വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
വീഡിയോ കാണാം👇
CBI 5 ചിത്രീകരണം നിർത്തിവച്ചു; താരത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ ആരാധകർ