മലപ്പുറത്ത് സിസിടിവിയിൽ തെളിഞ്ഞത് നടുക്കുന്ന കാഴ്ച; പിന്നീട് പുറത്തു വന്നത്
പ്രണയത്തിനൊടുവിൽ ഇരുവരുടേയും വീട്ടുകാർ ഇടപെട്ട് നിക്കാഹ് ചെയ്ത യുവാവ് ഉപേക്ഷിക്കുമെന്ന് പറഞ്ഞതോടെ 16കാരി ട്രെയ്നിന് മുന്നിൽ ചാടി ആ ത്മഹത്യക്ക് ശ്രമിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തതിനു ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേ സ്. ആ ത്മഹത്യയിലേക്ക് തള്ളിവിട്ടതും അന്വേഷിച്ച് പൊലീസ്. സംഭവം തിരൂരിലാണ് നടന്നത്.
കാ മുകനെ വിവാഹം കഴിക്കാൻ വീട്ടുകാരും സമ്മതിച്ചു പക്ഷെ അവസാന നിമിഷം, സംഭവിച്ചത് കണ്ടോ
പെൺകുട്ടി മര ണത്തിൽനിന്നും രക്ഷപ്പെട്ടത് ആർ. പി. എഫ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ്. ട്രെയിനിന് മുന്നിൽ ചാടി ആ ത്മഹത്യയ്ക്കൊരുങ്ങിയ പതിനാറുകാരിയെ തിരൂർ റെയിൽവേ സ്റ്റേഷനിലെ ആർ. പി. എഫ് ഉദ്യോഗസ്ഥരാണ് രക്ഷപ്പെടുത്തിയത്. റെയിൽവേ സ്റ്റേഷനിലെ സി. സി ടി. വിയിൽ അസ്വാഭാവിക രീതിയിൽ പെൺകുട്ടിയെ കണ്ടയോടെ ഉദ്യോഗസ്ഥർ ഇവരെ നിരീക്ഷിക്കുകയായിരുന്നു.
അടുത്ത ട്രെയിൻ വരുന്നതു കാത്തുനിൽക്കുകയായിരുന്നു പെൺകുട്ടി. പെൺകുട്ടിയുടെ നീക്കങ്ങൾ ശ്രദ്ധിച്ചതോടെ ട്രെയിനിന് മുന്നിൽ ചാടാൻ നിൽക്കുകയാണെന്നും ഇതിനു തെയ്യാറെടുപ്പുകൾ നടത്തുന്നതും ഉദ്യോഗസ്ഥർ സി. സി. ടി. വി ദൃശ്യത്തിലൂടെ മനസ്സിലാക്കി.
4 വർഷ കാത്തിരിപ്പ് സഫലം; മാഷുറ ഗ ർഭിണി; സന്തോഷവാർത്തയിൽ തുള്ളിച്ചാടി
ട്രെയിൻ വരുന്നതിനു തൊട്ടുമുമ്പെ ആർ. പി. എഫ് ഉദ്യോഗസ്ഥർ ഓടിയെത്തി പെൺകുട്ടിയെ ട്രാക്കിൽനിന്നും മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്നാണു കരഞ്ഞുകൊണ്ട് കുട്ടി തന്റെ കാര്യങ്ങൾ പറഞ്ഞത്.
തിരൂർ സ്വദേശിനിയായ പെൺകുട്ടി തിരൂർ സ്വദേശിയായ 23കാരനുമായി പ്രണയത്തിലായതിനെ തുടർന്ന് ഒരുവർഷം മുമ്പ് വീട്ടുകാർ ഇടപെട്ട് ഇവരുടെ നിക്കാഹ് നടത്തിയതായിരുന്നു. ഇതിനുശേഷം തന്നെ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞതിനാലാണ് ആ ത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പെൺകുട്ടി പറഞ്ഞത്.
കാവ്യ മാധവനെ വിവാഹം കഴിക്കണം – അതു മാത്രമാണ് ആഗ്രഹം വർഷങ്ങളായി കാത്തിരിക്കുന്നു
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം ചൈ ൽഡ് ലൈൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. താനൂർ പൊലീസ് സ്റ്റേഷനിലേക്കും ചൈൽഡ് ലൈൻ പ്രൊ ഹിബിഷൻ ഓഫീസർക്കും മലപ്പുറം ചൈൽഡ് ലൈൻ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു. പെൺകുട്ടിയെ തത്കാലം മലപ്പുറം സ്നേഹിതയിലേക്ക് മാറ്റി.
അതേസമയം, പെൺകുട്ടിയുടെയും യുവാവിന്റെയും വീട്ടുകാർക്കെതിരെ കേ സെടുക്കണമെന്ന് ചൈൽഡ് ലൈൻ റിപ്പോർട്ട് നൽകി. പ്രായപൂർത്തിയാകുന്നതിനു മുൻപ് പെൺകുട്ടിയെ വിവാഹത്തിനു പ്രേരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേ സ് എടുക്കുക. പ്രതിശ്രുത വരനെതിരെയും നടപടി വേണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു കൈയിൽ കുഞ്ഞിനെ പിടിച്ച് ഒറ്റത്തടി പാലത്തിലൂടെ ഈ അച്ഛൻ – കണ്ണീർ കാഴ്ച