ആലപ്പുഴയിലെ വീട് കണ്ണീർകടലായി..! മോൾ ഇനി ഇല്ലെന്ന് ടിവിയിൽ കണ്ട ഉമ്മയ്ക്ക് സംഭവിച്ചത്
കേരളത്തിന് മുഴുവൻ അഭിമാനമാകേണ്ടിരുന്ന പത്തു വയസ്സുകാരി നിത ഫാത്തിമയുടെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോൾ നാട്ടുകാർ. നാഷണൽ സബ് ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിൽ എത്തിയ നിതയുടെ മരണം വീട്ടുകാരെ അക്ഷരാർത്ഥത്തിൽ തളർത്തി കളഞ്ഞു.
ആശ പോയതിന് കാരണം താൻ എന്ന ചിന്ത..! നടൻ ഉല്ലാസ് പന്തളത്തിന് സംഭവിച്ചത് കണ്ടോ? ഇപ്പോഴത്തെ അവസ്ഥ
സമ്മാനം വാങ്ങിയേ വരികയൂള്ളു എന്നുപറഞ്ഞു പോയ പൊന്നുമോൾ ചേതനയറ്റു വരുമെന്ന് അറിഞ്ഞു കൂട്ടകരച്ചിലിലാണ് കാക്കാഴം പടിഞ്ഞാറു വ്യാസ ജംങ്ഷന് സമീപമുള്ള വാടക വീട്ടിൽ ഉയരുന്നത്. നാഗ്പൂരിൽ എത്തിയ സന്തോഷം നിത വീട്ടുകാരോട് പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കുന്ന വിഡിയോയും അയച്ചിരുന്നു.
എന്നാൽ ഭക്ഷണം കഴിച്ച ശേഷം നിരന്തരം കുട്ടി ഛർദിച്ചു. തുടർന്ന് സമീപത്തെ ആശുപത്രിയിലേക്ക് കൊച്ചുമൊന്നിച്ചു നടന്നെത്തി ഇൻജെക്ഷൻ എടുത്തതോടെ കുട്ടി കുഴഞ്ഞു വീണു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ നിതയെ തേടി മരണമെത്തി. നിത ആശുപത്രിയിൽ സുഖം പ്രാപിക്കുകയായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം സൈക്കിൾ പോളോ ഭാരവാഹികൾ അറിയിച്ചിരുന്നത്, വേഗം നാഗ്പൂരിൽ എത്തണം എന്നും പറഞ്ഞു.
ഉല്ലാസിനോടുള്ള വാശി ഭാര്യ ആശ തീർത്തത് ഇങ്ങനെ..! കടുംകൈയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന കാരണം പുറത്ത്
അതനുസരിച്ചു മകളെ കാണുവാൻ നാഗ്പൂരിലേക്കു പോകുവാൻ വിമാനത്താവളത്തിൽ എത്തിയ പിതാവ് അവിടത്തെ ടിവിയിൽ മകളുടെ മരണവിവരം അറിഞ്ഞു പൊട്ടിക്കരഞ്ഞു. ഭർത്താവ് വീട്ടിൽ നിന്നിറങ്ങിയതിനു പിന്നാലെ മകൾക്കു വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്ന ഉമ്മ അൻസിലയും മകളുടെ മരണവിവരം അറിഞ്ഞതും ടിവിയിൽ കണ്ടാണ്.
എന്റെ റബ്ബേ എന്റെ മോളെ കൊണ്ട് പോകരുതേ, എന്റെ ജീവനെടുത്തോ എന്നുള്ള അൻസിലയുടെ കരച്ചിൽ വീട്ടിലേക്കു അയൽവാസികൾ ഓടിക്കൂടി. അടുത്തിരുന്ന എട്ടുവയസുകാരന് മകനെ ചേർത്തുപിടിച്ചു നിതയുടെ അമ്മ അൻസില നെഞ്ചുപൊട്ടി കരഞ്ഞത് കണ്ടു നിന്നവരെയും കണ്ണീരിൽ ആഴ്ത്തി. മകളുടെ മരണംവിവരം അറിഞ്ഞതു മുതൽ മകനെ കെട്ടിപിടിച്ചു അൻസില കണ്ണുനീർവാർക്കുകയാണ്
അതേസമയം നാഗ്പൂരിൽ മരിച്ച മലയാളി സൈക്കിൾ പോളോ താരം പത്തുവയസുകാരി നിദ ഫാത്തിമയുടെ സംസ്കാരം ഇന്ന്. മൃതദേഹം അൽപസമയത്തിനുള്ളിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. ആലപ്പുഴ അമ്പലപ്പുഴയിൽ എത്തിക്കുന്ന മൃതദേഹം 11 മണി മുതൽ നീർക്കുന്നം സ്കൂളിൽ പൊതുദർശനത്തിന് വെക്കും. 12.30ന് കാക്കാഴം പള്ളി ഖബർസ്ഥാനിലാണ് സംസ്കാരം.
ഉല്ലാസ് പന്തളം പെട്ടു, ഭാര്യയുടെ ദുരൂഹ മര ണം, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാൻ ഡിസംബർ 20നാണ് നിദയടങ്ങിയ സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛർദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. നാഷണൽ സബ് ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് രണ്ട് അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതിൽ കേരള സൈക്കിൾ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു നിദ.
നാഗ്പൂരിലെത്തിയ താരങ്ങൾക്ക് താമസവും ഭക്ഷണവും ഒരുക്കിയില്ലെന്ന് കേരള സൈക്കിൾ പോളോ അസോസിയേഷൻ ആരോപിച്ചു. എന്നാൽ താരങ്ങൾക്ക് സൗകര്യമൊരുക്കിയെന്നും 600 രൂപ ബത്ത നൽകിയെന്നുമാണ് നാഷണൽ പോളോ അസോസിയേഷന്റെ വിശദീകരണം.
കണ്ണൂരിൽ 11 വയസുകാരന് സംഭവിച്ചത്… കണ്ണീരോടെ കുടുംബം..