തിരുവനന്തപുരത്ത് സംഭവിച്ചത്, കാരണം അറിഞ്ഞ് നടുക്കം മാറാതെ വീട്ടുകാരും നാട്ടുകാരും
കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർഥിനി ജീ വനൊടുക്കിയത് മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തെ തുടർന്നെന്നു പൊലീസ്. നാവായിക്കുളം സ്വദേശി ജീവ മോഹനെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണിന് അ ടിമപ്പെട്ടെന്നും പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നുമുള്ള ആ ത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
ഗോപി സുന്ദറിന്റെ രണ്ട് ആൺമക്കളെ കണ്ടോ? മനസുതുറന്ന് പ്രിയ
കൊറിയൻ ബാൻഡുകളുടെ യൂട്യൂബ് വിഡിയോകൾ ജീവ സ്ഥിരമായി കാണുമായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. പഠനത്തിൽ മിടുക്കിയായിരുന്ന ജീവയ്ക്കു പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. എന്നാൽ പ്ലസ് വണ്ണിൽ എത്തിയപ്പോൾ പഠനത്തിൽ പിന്നാക്കം പോയി. അടുത്തിടെ നടന്ന ക്ലാസ് പരീക്ഷയിൽ ജീവയ്ക്കു മാർക്ക് കുറഞ്ഞിരുന്നു.
ഇതിനു കാരണം തന്റെ മൊബൈൽ അ ഡിക്ഷനാണെന്ന് തിരിച്ചറിഞ്ഞ് ആ ത്മഹത്യ ചെയ്യുന്നെന്നാണ് മൂന്നു പേജുള്ള കുറിപ്പിൽ ജീവ പറയുന്നത്. ജീവയുടെ സ മൂഹമാധ്യമങ്ങളുടെ ഉപയോഗം, ഗെയിമുകളിലെ ആസക്തി എന്നിവയും പൊ ലീസ് പരിശോധിച്ചു വരികയാണ്. കൊറിയൻ ബാൻഡുകളുടെ വിഡിയോയാണ് കുട്ടിയെ മൊബൈലിൻറെ അമിത ഉപയോഗത്തിലേക്ക് നയിച്ചതെന്നാണ് പൊ ലീസ് കരുതുന്നത്.
രാഹുൽ കേസിൽ നിർണ്ണായക വഴിത്തിരിവ്, രാഹുലിനെ കണ്ടെന്ന് കത്ത്
പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി പാസ്സായ മിടുമിടുക്കിയായിരുന്നു ജീവ. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കുട്ടി. അച്ഛൻ നേരത്തേ മ രിച്ചു. അതിൻറെ വേദനകളുണ്ടായിരുന്നെങ്കിലും അമ്മയും അനിയത്തിയും മുത്തശ്ശനും മുത്തശ്ശിയും ഏറെ സ്നേഹത്തോടെ കഴിയുന്ന കുടുംബമായിരുന്നു അത്. ജീവയുടെ അപ്രതീക്ഷിത മര ണത്തിൽ നടുങ്ങിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
രാവിലെ പഠിക്കാൻ മുറിയിൽ കയറിയ പതിനാറുകാരി ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ എത്തി ജനൽ ചില്ല് പൊളിച്ചപ്പോൾ കണ്ടത് മുകളിലെ നിലയിലെ കിടപ്പുറിയിലെ ഫാനിൽ തൂ ങ്ങി മരിച്ച നിലയിൽ. വീട്ടുകാർക്കും നാട്ടുകാർക്കും നല്ല മതിപ്പുള്ള കുട്ടിയായിരുന്നു. എല്ലാം മനസ്സിലാക്കി പഠിക്കുന്ന, മികച്ച ഒരു വിദ്യാർത്ഥിനിയായിരുന്നു. എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു ജീവയെ”, ബന്ധുവായ അനിൽകുമാർ പറയുന്നു.
ടിക്കറ്റ് നല്കാൻ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ? ഒടുവിൽ നിരാശയോടെ മടക്കം
ആറ് താളുകളിലായി വലിയൊരു കുറിപ്പെഴുതി വച്ചാണ് ഈ പതിനാറുകാരി ജീവനൊടുക്കിയത്. മൊബൈൽ ഫോണിന് അ ടിമയായിപ്പോയി. പഠനത്തിൽ ശ്രദ്ധ കിട്ടുന്നില്ല. ഉറ്റ കൂട്ടുകാരില്ല… ആറ് താളുകളിലായി മനസ്സിനെ ഉലച്ച, വേദനയിലാഴ്ത്തിയ വിഷമങ്ങളെക്കുറിച്ചെല്ലാം നീണ്ട കുറിപ്പെഴുതി വച്ച് യാത്ര പറഞ്ഞു ജീവ. ടെൻഷൻ വരുമ്പോൾ ബിടിഎസ് അടക്കമുള്ള കൊറിയൻ സംഗീതബാൻഡുകളിൽ അഭയം തേടുമായിരുന്നു ജീവ. വേറെ വഴിയില്ല. കൂട്ടുകാരില്ല. ഒറ്റപ്പെട്ടുപോയെന്ന ദുഃഖമാണ് ജീവ എഴുതിയ കുറിപ്പുകളിൽ നിറയെ…
”പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല. പാട്ടുകൾ കേൾക്കാൻ മാത്രമേ തോന്നുന്നുള്ളൂ. എനിക്കെന്തായാലും ഇങ്ങനെ സംഭവിച്ചു, തൻറെ അനിയത്തിക്ക് മൊബൈൽ കൊടുക്കരുത്. അവൾക്കിങ്ങനെ സംഭവിക്കരുതെന്നെല്ലാം അവൾ ആ കത്തിൽ എഴുതിവച്ചിട്ടുണ്ട്”, എന്ന് ബന്ധുവായ ബിനുകുമാർ പറയുന്നു.
പള്ളിയിൽ പോകാമെന്ന് പറഞ്ഞ് മക്കളെ കയ്യിൽ പിടിച്ച് ഇറങ്ങിയ അച്ഛൻ അവരെ ചെയ്തത് കണ്ടോ?