
ഒടുവിൽ അവൾ പോയി – പൊലീസ് പറയുന്നത് കേട്ട് പൊട്ടിക്കരഞ്ഞു യുവതിയുടെ കുടുംബം – സംഭവം കൊല്ലത്ത്
കുരീപ്പള്ളി സ്വദേശിയായ യുവതി ഭർത്തൃഗൃഹത്തിൽ മ രിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. ഭർത്താവ് ശ്വാസം മുട്ടിച്ചതിനെത്തുടർന്നാണ് യുവതി മരിച്ചത്.
ജോനകപ്പുറം ചന്ദനഴികം പുരയിടത്തിൽ അബ്ദുൽ ബാരിയുടെ ഭാര്യ ആമിന എന്ന ഇരുപത്തിരണ്ടുകാരിയാണ് വെള്ളിയാഴ്ച പുലർച്ചെ മ രിച്ചത്. കഠിനമായ ശ്വാസതടസ്സം അനുഭവപ്പെട്ട ആമിനയെ അബ്ദുൽ ബാരിയും ബന്ധുക്കളുംചേർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. .
ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പുതന്നെ ആമിന മ രിച്ചു. പെൺകുട്ടിയുടെ മര ണത്തിൽ അന്നുതന്നെ പിതാവ് മുഹമ്മദ് ആഷിഖ് സംശയം പ്രകടിപ്പിച്ചിരുന്നു. പള്ളിത്തോട്ടം പോലീസിന്റെ നിർദേശപ്രകാരം മൃതദേഹം പോ സ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു.
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ അസാധാരണ മര ണത്തിന് കേസ് ര ജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പള്ളിത്തോട്ടം പോലീസ്, പോ സ്റ്റ്മോർട്ടം ചെയ്ത ഡോക്ടറിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണ് സംഭവം കൊ ലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
പെൺകുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടാൻതക്ക അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്നും മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതിനാലുണ്ടായ ശ്വാസതടസ്സമാണ് മര ണകാരണമെന്നും ഡോക്ടർ അറിയിച്ചിരുന്നു. തുടർന്ന് ഭർത്താവായ അബ്ദുൽ ബാരിയെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് കു റ്റസമ്മതം നടത്തിയത്.
കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എ.അഭിലാഷിന്റെ മേൽനോട്ടത്തിൽ പള്ളിത്തോട്ടം പോ ലീസ് സ്റ്റേ ഷൻ ഇൻസ്പെക്ടർ ആർ. ഫയാസ്, എസ്.ഐ.മാരായ സുകേഷ്, അനിൽ ബേസിൽ, ജാക്സൺ ജേക്കബ്, എ.എസ്.ഐ.മാരായ കൃഷ്ണകുമാർ, സുനിൽ, എസ്.സി.പി.ഒ.മാരായ സുമ ഭായ്, ഷാനവാസ്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്ര തിയെ അറ സ്റ്റ് ചെയ്തത്.