സംഭവിച്ചത് എന്തെന്ന് അറിഞ്ഞ് നടുക്കം മാറാതെ നാട്ടുകാരും ബന്ധുക്കളും
ദേശീയപാതയിൽ ആലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിച്ച് നാല് മര ണം. അച്ഛനും മകനും ഉൾപ്പെടെ തിരുവനന്തപുരം സ്വദേശികളായ നാല് പേരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകും വഴി പുലർച്ചെയായിരുന്നു അപകടം.
നടിയുടെ വെളിപ്പെടുത്തൽ കേട്ടോ? യുവതിയുടെ കുറിപ്പ് പുറത്ത്
പുലർച്ചെ അഞ്ച് മണിയോടെയാണ് അപടകടമുണ്ടായത്. എറണാകുളം ഭാഗത്തേക്ക് പോയ കാറും എതിർദിശയിൽ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന തിരുവനന്തപുരം ആനാട് സ്വദേശി സുധീഷ് ലാൽ, മകൻ 12 വയസുള്ള അമ്പാടി, ബന്ധുക്കളായ ഷൈജു, അഭിരാഗ് എന്നിവർ സംഭവസ്ഥലത്ത് തന്നെ മ രിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുധീഷിൻറെ ഭാര്യ ഷൈനി, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൂർണമായും തകർന്ന കാർ വെ ട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
പൊരിവെയിലത്തു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോ ലീസുകാരൻ യാചകനോട് ചെയ്തത് കണ്ട് കൈയടിച്ച് കേരളക്കര
ഷൈനിക്കു ദമാമിൽ ജോലിക്കു പോകാനായി നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു കുടുംബം. വിദേശത്തു ജോലിക്കായുള്ള ഷൈനിയുടെ ആദ്യ യാത്രയായിരുന്നു ഇത്. ആനാട് ബാങ്ക് ജംക്ഷനിൽ ആറു മാസത്തോളമായി പവർ ടൂൾസിന്റെ കട നടത്തുന്ന സുധീഷ് ലാൽ പെയിന്റിങ് തൊഴിലാളി കൂടിയാണ്.
കുടുംബത്തിനു കടബാധ്യത ഉണ്ടായിരുന്നതു കൊണ്ടാണ് ഷൈനി ജോലിക്ക് ഗൾഫിലേക്കു പോകാൻ തയാറായത്. ഷൈനിയുടെ മാതൃസഹോദരിയുലെ ഗൾഫിലുള്ള മകളാണ് വീസ അയച്ചുകൊടുത്തത്. ഇന്നലെ പുലർച്ചെ ഒന്നിന് ആനാട് നെട്ടറക്കോണത്തെ വീട്ടിൽനിന്നു യാത്ര ചോദിച്ചിറങ്ങിയ നാലുപേരുടെ ദു രന്തവാർത്ത കേട്ടാണ് കുടുംബം ഉറക്കമുണർന്നത്.
വിജയ് ബാബു രക്ഷയായില്ലാതെ ഓട്ടത്തിൽ താരം, താരത്തിനെതിരെ മറ്റൊരു കേ സ് കൂടി