
നടി രംഭയും മക്കളും സഞ്ചരിച്ച കാറിലേക്ക് മറ്റൊരു കാർ ഇടിക്കുകയായിരുന്നു
നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാനഡയിൽ വച്ചാണ് സംഭവം. രംഭയും കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടു. മകൾ സാഷയ്ക്ക് അൽപം പരിക്കുണ്ട്. ആശുപത്രിയിൽ കഴിയുന്ന സാഷയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചായിരുന്നു രംഭ ഈ വിവരം അറിയിച്ചത്.
ഗ്രീഷ്മയെ പറ്റി അദ്ധ്യാപകർ പറഞ്ഞത് കേട്ടോ
കാറിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. അപകടത്തിന്റെ ദുഃഖവാർത്ത ആരാധകരുമായി പങ്കുവെച്ചുകൊണ്ട് രംഭ തന്റെ പോസ്റ്റിൽ കുറിച്ചു- ”കുട്ടികളെ സ്കൂളിൽ നിന്ന് കൊണ്ടുപോകുന്നതിനിടെ ഞങ്ങളുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കുട്ടികളും നാനിമാരും എന്നോടൊപ്പം കാറിൽ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. ഞങ്ങൾക്ക് ചെറിയ പരിക്കുകളുണ്ട്. പക്ഷേ എന്റെ കുഞ്ഞുമകൾ സാഷ ഇപ്പോഴും ആശുപത്രിയിലാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.”- രംഭ കുറിച്ചു.
ഇംഗ്ലീഷ് സാഹിത്യത്തിൽ റാങ്കോടെ ബിരുദം; നാട്ടിലെ പാവം, ഹൊറർ സിനിമകളുടെ ആരാധിക
കാറിന്റെ ഫോട്ടോകൾ പങ്കുവെക്കുന്നതിനൊപ്പം ആശുപത്രി മുറിയിൽ നിന്നുള്ള മകളുടെ ഫോട്ടോയും രംഭ പങ്കുവച്ചിട്ടുണ്ട്. രംഭയുടെ മകൾ ആശുപത്രി കിടക്കയിൽ കിടക്കുന്നത് കാണാം.
രംഭയുടെ പോസ്റ്റിന് ആരാധകരും സഹപ്രവർത്തകരും അടക്കം ഒട്ടേറെപ്പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. മകൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് സോഷ്യൽമീഡിയ ആശംസിക്കുന്നു. രംഭയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രംഭയുടെ അപകട വാർത്ത ആരാധകരെ അസ്വസ്ഥരാക്കിയിരിക്കുകയാണ്.
അനുജന്റെ പ്രായമുള്ള കാ മുകനെ വി ഷകഷായം കുടിപ്പിച്ചു കൊ ന്ന ഗ്രീഷ്മയുടെ കഥ
സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിപേരാണ് നടിക്ക് ആശ്വാസവാക്കുകളുമായി എത്തിയത്. ‘‘നീയും കുട്ടികളും സുരക്ഷിതരാണെന്നറിഞ്ഞതിൽ ആശ്വാസമുണ്ട്. ശക്തയായി ഇരിക്കൂ എന്നായിരുന്നു’’ നടി രാധിക ശരത്കുമാറിന്റെ കമന്റ്. ‘‘ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ കുടുംബത്തിനൊപ്പമുണ്ട്. സാഷയ്ക്കും പെട്ടെന്ന് ഭേദമാവും, ഭയപ്പെടാനൊന്നുമില്ലെന്ന് നടി സ്നേഹയും പ്രതികരിച്ചു. നടിമാരായ പായൽ രജ്പുത്, സംഗീത വിജയകുമാർ എന്നിവരും താരത്തെ സമാധാനിപ്പിക്കുന്നുണ്ട്.
ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഉൾപ്പെടെയുള്ള ഭാഷകളിൽ സജീവമായിരുന്ന താരമാണ് രംഭ. ഇപ്പോൾ സിനിമാ മേഖലയിൽ നിന്നും അകന്നു നിൽക്കുന്ന താരം സോഷ്യൽമീഡിയയിൽ സജീവമാണ്.
ഇതൊക്കെ കണ്ട് കിളിപോയി ഗ്രീഷ്മയെ വിവാഹം കഴിക്കാനിരുന്ന സൈനികൻ! ചേട്ടാന്ന് വിളിച്ച് എന്നെയും ചതിച്ചു