
വിദ്യാ സാഗറിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.. മകളെ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് മീന
മീനയുടെ കുടുംബത്തിന്റെ സന്തോഷത്തിനു മുഴുവൻ ആഘാതമുണ്ടാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നത്. പ്രിയനടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മര ണമാണിത്. . ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയർ ആയ വിദ്യാസാഗർ കുറച്ചു വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു ചികിത്സയിൽ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളാവുകയും മര ണപ്പെടുകയുമായിരുന്നു.
നിരവധി സിനിമകളിലെ നിറ സാന്നിദ്ധ്യം – അനുശോചനം അറിയിച്ച് താരങ്ങളും പ്രേക്ഷകരും
കുറച്ചുവർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് വിദ്യാസാഗർ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോ വിഡ് പിടിപെട്ടത്. കോ വിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. അണുബാധ രൂക്ഷമായതിനെത്തുടർന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാൻ വൈകി.
മസ്തിഷ്ക മരണം സംഭവിച്ച രോഗികളിൽ നിന്ന് മാത്രമേ ഇത് സാധ്യമാകൂ എന്നതിനാൽ ദാതാവിനെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതിനായി കാത്തിരിക്കുന്നവരുടെ പട്ടികയിൽ ഒരുപാട് പേരുണ്ടായിരുന്നുവെന്നും ഇവരുമായി അടുത്ത വൃത്തങ്ങളിൽ നിന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.
സഹോദരിയുടെ വിവാഹത്തിന് ചേട്ടൻ ചെയ്തത് കണ്ടോ? ആ കാഴ്ചയിൽ അമ്പരന്ന് ബന്ധുക്കൾ
വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവിൽ സോഫ്റ്റ്വേർ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗർ.
വിവാഹത്തോടെ ഇടക്കാലത്തേക്ക് മീന സിനിമയിൽ നിന്നും അൽപ്പം ബ്രേക്കെടുത്തിരുന്നു. പിന്നീട് ദൃശ്യം എന്ന സൂപ്പർഹിറ്റുമായി തിരിച്ചു വന്നു. ഈ സിനിമയിലെ ഭാര്യയുടെ മടങ്ങി വരവിൽ സന്തോഷിച്ച ഭർത്താവായിരുന്നു വിദ്യാസാഗർ.
സൂപ്പർ മാർക്കറ്റിൽ വെച്ച് നിങ്ങൾക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? വീഡിയോ വൈറൽ
ഇരുവരുടെയും മകൾ നൈനികയും അഭിനേത്രിയാണ്. തെരി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്ത്യയിൽ ശ്രദ്ധേയവേഷം അവതരിപ്പിച്ചിരുന്നു. വിദ്യാസാഗറിന്റെ വിയോഗത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഈയിടെ മലയാളത്തിൽ പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന ചിത്രത്തിൽ മീന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.
മീനയുടെ കുടുംബത്തിൽ സംഭവിച്ച ദുരന്തം അറിഞ്ഞ് തെന്നിന്ത്യൻ സിനിമാലോകത്തെ നിരവധി പ്രമുഖരാണ് സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിക്കുകയും മീനയ്ക്കും മകൾക്കും ആശ്വാസം പകരുകയും ചെയ്യുന്നത്. ഈ വേദന സഹിക്കാൻ ഇവർക്ക് ഈശ്വരൻ കരുത്തു നൽകട്ടെ എന്നാണ് എല്ലാവരും ആശ്വാസവാക്കായി പറയുന്നത്. സംസ്കാരം ഇന്ന് ജൂൺ 29 ബുധനാഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്. ഭർത്താവിനൊപ്പം ബംഗളൂരുവിലായിരുന്നു മീനയുടെ താമസം.
പാലക്കാടിനെ നടുക്കിയ സംഭവം, മകനെ എടുത്ത് ഉമ്മവച്ചു; ഭാര്യയെ ഭർത്താവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്