
ഉളുപ്പുണ്ടോ .. തന്നെ കൊന്ന മാദ്ധ്യമങ്ങളെ തേച്ചൊട്ടിച്ച് നടൻ മധുമോഹൻ രംഗത്ത്
താൻ മരിച്ചുവെന്ന വ്യാജവാർത്ത നിഷേധിച്ച് നടൻ മധുമോഹൻ രംഗത്ത്. മധുമോഹൻ അന്തരിച്ചുവെന്ന വാർത്ത ഓൺലൈൻ മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മധുമോഹൻ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.
നടുങ്ങി കേരളക്കര..!!! പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ട്
വ്യാ ജവാർത്ത പ്രചരിച്ചതോടെ നിരവധി പേരാണ് തന്നെ വിളിക്കുന്നതെന്നും, ചില മാദ്ധ്യമങ്ങൾ ഇത്തരത്തിൽ നിരുത്തരവാദപരമായി വാർത്തകൾ കൊടുക്കുന്നത് ശരിയല്ലെന്നും മധുമോഹൻ പറഞ്ഞു. നിലവിൽ ചെന്നൈയിൽ ജോലിത്തിരക്കിലാണ് താനെന്നും അദ്ദേഹം പ്രതികരിച്ചു.
വ്യാജവാർത്ത മുഖ്യധാരാ ഓൺലൈൻ മാദ്ധ്യമങ്ങളിലും പ്രചരിക്കാൻ തുടങ്ങിയതോടെ, ചലച്ചിത്ര സംഘടനയായ ഫെഫ്ക് ഉൾപ്പെടെ മധുമോഹന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് വന്നിരുന്നു.
കാരണമറിഞ്ഞ് നടുക്കം മാറാതെ നാട്ടുകാർ… ഞെട്ടിക്കുന്ന സംഭവം
ദൂരദർശനിലെ പരമ്പരകളിലൂടെ ശ്രദ്ധേയനായ കലാകാരനാണ് മധുമോഹൻ. ദൂരദർശനിലെ ആദ്യ മെഗാ പരമ്പരയായ മാനസിയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. അഭിനയത്തിന് പുറമെ, സംവിധാനം, നിർമാണം, തിരക്കഥാ രചന എന്നീ മേഖലകളിലും ശ്രദ്ധേയനാണ്. തൊണ്ണൂറുകളിലെ ടിവി പ്രേക്ഷകരുടെ പ്രിയതാരമാണ് മധുമോഹൻ.
ഡിസംബർ രണ്ടിന് ഉച്ചയോടെയാണ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നടനും സംവിധായകനുമായ മധുമോഹൻ മ രിച്ചെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കൊച്ചിയിലെ ആശുപത്രിയിൽ മധുമോഹൻ എന്നൊരാൾ മരണപ്പെട്ടിരുന്നു. എന്നാലിത് നടൻ മധുമോഹൻ ആണെന്ന് തെറ്റിദ്ധരിച്ച് ചിലർ സമൂഹമാധ്യമങ്ങളിൽ ആദരാഞ്ജലികൾ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റുകളാണ് തെറ്റായി ഷെയർചെയ്യപ്പൈട്ടത്. ഈ വാർത്ത ഓൺലൈൻ മാധ്യമങ്ങളിലും ചാനലുകളിലും പ്രസിദ്ധീകരിക്കുകയും ചെയ്തു.
15 വയസുകാരായ ഈ കുട്ടികൾ ചെയ്തത് എന്തെന്ന് കണ്ടോ… കൈയ്യടിച്ച് സോഷ്യൽ ലോകം
മരണവാർത്തയറിഞ്ഞ് സുഹൃത്തുക്കൾ മധുമോഹനെ വിളിച്ചപ്പോഴാണ് അദ്ദേഹവും ഇക്കാര്യം അറിയുന്നത്. അതോടെ താൻ മരിച്ചിട്ടില്ലന്ന വിശദീകരണവുമായി മധുമോഹൻ തന്നെ രംഗത്തുവന്നു. ഇതോടെ മരണവാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ അവ പിൻവലിക്കുകയും മധുമോഹന്റെ പ്രതികരണം നൽകുകയും ചെയ്തു.
കോളേജ് വിദ്യാർത്ഥിനിയെ പുലി കടിച്ചു കൊ ന്നു