
രാഹുൽ കേസിൽ നിർണ്ണായക വഴിത്തിരിവ്, രാഹുലിനെ കണ്ടെന്ന് കത്ത്
ആലപ്പുഴ 17 വർഷം മുൻപ് കാണാതായ രാഹുലിനോട് സാദൃശ്യമുള്ള യുവാവിനെ കണ്ടതായി മുംബൈയിലെ മലയാളി വീട്ടമ്മ രാഹുലിന്റെ കുടുംബത്തിന് കത്തയച്ചു; അന്വേഷണം ആവശ്യപ്പെട്ട് അമ്മ. ആശ്രമം വാർഡിൽ പരേതനായ രാജുവിന്റെയും മിനിയുടെയും മകൻ, കാണാതായ രാഹുലിനോട് സാദൃശ്യമുള്ള യുവാവിനെ മുംബൈയിലെ ശിവാജി പാർക്കിനു സമീപം കണ്ടതായാണ് ഇവിടെ കട നടത്തുന്ന വീട്ടമ്മയുടെ കത്തിലുള്ളത്.
നാടിനെ നടുക്കിയ സംഭവം, പെറ്റമ്മ ചെയ്തത് കണ്ടോ?
പത്തനാപുരത്ത് അഗതി മന്ദിരത്തിൽ കഴിഞ്ഞിരുന്ന ഇയാൾ 16–ാം വയസ്സിൽ അവിടെനിന്നു മുംബൈയിൽ എത്തിയതായും ഇവിടെനിന്നു പിന്നീട് കേരളത്തിലേക്കു മടങ്ങി ഇപ്പോൾ നെടുമ്പാശേരിയിൽ ഉള്ളതായുമാണ് കത്തിൽ പറയുന്നത്. കഴിഞ്ഞ 22ന് രാജു ജീവനൊടുക്കിയത് അറിഞ്ഞ് ദുഃഖം രേഖപ്പെടുത്തി മിനിക്ക് അയച്ച കത്തിലാണ് വിവരം പങ്കുവച്ചത്. കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊ ലീസ് മേ ധാവിക്ക് മിനി പരാതി നൽകി.
അന്വേഷണം നടത്താൻ ജില്ലാ ക്രൈംബ്രാ ഞ്ചിനോട് നിർദേശിച്ചതായും പ്രാഥമിക അന്വേഷണത്തിനു ശേഷമേ മറ്റു കാര്യങ്ങളെക്കുറിച്ച് പറയാൻ കഴിയൂ എന്നും ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു. ഏഴാംവയസ്സിൽ 2005 മേയ് 18ന് ആണ് രാഹുലിനെ കാണാതായത്. കാണാതായി മാസങ്ങൾക്കുശേഷം മുംബൈ ഉൾപ്പെടെ പലയിടങ്ങളിലും രാഹുലിനെ കണ്ടതായി പലരും അറിയിച്ചെങ്കിലും അതൊന്നും രാഹുൽ അല്ലെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു.
കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു: പിന്നെ സംഭവിച്ചത്
” വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് എല്ലാവരെയും ബുദ്ധിമുട്ടിക്കേണ്ട എന്നാണ് ആദ്യം കരുതിയത്. എങ്കിലും ഇതു കേട്ടപ്പോൾ സത്യമറിയണമെന്ന് തോന്നിയതുകൊണ്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഡിഎൻഎ ടെസ്റ്റും മറ്റും നടത്തേണ്ടി വന്നാൽ അധികൃതരുടെ സഹായമില്ലാതെ പറ്റില്ലല്ലോ.” – മിനി രാജു (രാഹുലിന്റെ അമ്മ)
ടിക്കറ്റ് നല്കാൻ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ? ഒടുവിൽ നിരാശയോടെ മടക്കം