മൂന്ന് വർഷത്തിൽ ഒരിക്കൽ വീട്ടിൽ വരുന്ന അച്ഛൻ, അച്ഛനെ കാണാൻ പോയപ്പോൾ മകൻ കണ്ട കാഴ്ച
എനിക്ക് ആറുമാസം ഉള്ളപ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോയത്. 2- 3 വർഷത്തിലൊരിക്കൽ ലീവിന് വരുന്ന അച്ഛനോട് എനിക്ക് വലിയ അടുപ്പം തോന്നാറില്ലായിരുന്നു. അമ്മയായിരുന്നു എനിക്ക് എല്ലാം. ഞാനും അമ്മയും മാത്രമുള്ള കുഞ്ഞു ലോകത്തേക്ക് ഇടയ്ക്കിടെ അതിഥിയെ പോലെ വരാറുള്ള അച്ഛനോട് എന്നോ എനിക്കൊരു അകൽച്ച ആയിരുന്നു.
രണ്ടാം വിവാഹം കഴിഞ്ഞു.. വീഡിയോ പങ്കുവച്ച് അർച്ചനാ സുശീലൻ
പുത്തനുടുപ്പുകളും കളിപ്പാട്ടങ്ങളും ആഹ്ലാദം പകരുപോഴും അച്ഛൻ ലീവിന് വരുമ്പോൾ എല്ലാം അടുത്ത മുറിയിൽ ഒറ്റയ്ക്ക് ഉറങ്ങാൻ വിധിക്കപ്പെട്ടിരുന്നത് അച്ഛനോടുള്ള എന്റെ സ്നേഹക്കുറവിന് വീണ്ടും ഒരു കാരണമായി. എൻജിനീയറിങ് പഠനം കഴിഞ്ഞപ്പോൾ എനിക്ക് അത് ശരിയാക്കി ദുബായിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന ശമ്പളമുള്ള ഒരു ജോലി.
നാടും വീടും അമ്മയെ പിരിയുക എന്നത് ഹൃദയഭേദകമായിരുന്നു എങ്കിലും അച്ഛന്റെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. ദുബായ് എയർപോർട്ടിൽ അച്ഛൻ ഒരു കൂട്ടുകാരൻ സേയ്ദിക്കക്കൊപ്പം കാത്തുനിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ട ഉടനെ അച്ഛന്റെ കണ്ണുകൾ എന്തിനോ നിറയുന്നുണ്ടായിരുന്നു.
സ്കൂൾ വിട്ടെത്തിയ മക്കൾ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച
സേയ്ദിക്ക വിശേഷങ്ങൾ ചോദിച്ചു. ഞാൻ എല്ലാത്തിനും ഹ്രസ്വമായ മറുപടി പറഞ്ഞു. ഞാൻ ജോലി ചെയ്യാൻ പോകുന്ന കമ്പനിയുടെ താമസസ്ഥലത്തേക്ക് എന്നെ കൊണ്ടു വിട്ടിട്ട് അവർ തിരിച്ചു പോയി.സേയ്ദിക്ക താമസിക്കുന്നത് ഇവിടെ അടുത്താണ് എന്താവശ്യമുണ്ടെങ്കിലും വിളിച്ചു പറഞ്ഞാൽ മതി എന്ന് പറഞ്ഞു അച്ഛൻ ഇക്കയുടെ നമ്പർ തന്നിരുന്നു.
എസി മുറിയിൽ ഇരുന്നുള്ള ജോലി അത്യാധുനിക താമസം എല്ലാം ഉണ്ടായിരുന്നിട്ടും നാടുവിട്ടതിന്റെ സങ്കടം എന്നെ അലട്ടാൻ തുടങ്ങി. ഇതുപോലെയുള്ള സുഖപ്രദമായ ജീവിതത്തിൽ മതിമറന്നു ആവണം അച്ഛൻ രണ്ടു മൂന്നു വർഷത്തിലൊരിക്കൽ മാത്രം ഞങ്ങളെ കാണാൻ നാട്ടിൽ വരാറുണ്ടായിരുന്നത്.
സ്കൂൾ വിട്ടെത്തിയ മക്കൾ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച
ഇവിടെ കൊണ്ട് വിട്ടിട്ട് ഒരു ആഴ്ചയായി. ഇങ്ങോട്ട് ഒന്ന് തിരിഞ്ഞു നോക്കാൻ നോക്കിയിട്ട് പോലും ഇല്ല ചിന്തകളിൽ അച്ഛനോടുള്ള അമർഷം കൂടി വന്നു. അമ്മയേ കാണാൻ എനിക്ക് ജീവിക്കാൻ വയ്യ. സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ സേയ്ദിക്കയേ വിളിച്ചു. ഇക്കാ എനിക്ക് ഇവിടെ നിൽക്കാൻ വയ്യ.
എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോയേ പറ്റു. മോനെന്താ പറയുന്നേ… അച്ഛൻ എത്ര കഷ്ടപ്പെട്ട് എന്നറിയുമോ ഈ ജോലി തരപ്പെടുത്തിയത്. ആദ്യമൊക്കെ ഇത്ര ബുദ്ധിമുട്ടുകൾ എല്ലാവർക്കും ഉണ്ടാകും. സേയ്ദിക്കയുടെ സമാധാനം ശ്രമം പാഴായി. വെള്ളിയാഴ്ച ഞങ്ങൾ പുറപ്പെട്ടു. പട്ടണത്തിൽ നിന്ന് ഒരുപാട് അകലെയായി ഒരു ലൈബർ ക്യാമ്പിന്റെ മുൻപിൽ വണ്ടി നിർത്തി.
വീട്ടുകാർ ത ല്ലിക്കെടുത്തിയ പ്രണയം.. 35 വർഷങ്ങൾക്കു ശേഷം അവർ ഒരുമിച്ചു
ലൈബർ ക്യാമ്പിന്റെ നിരയായി പണിത മുറിയിൽ ഒന്നിലേക്ക് സെയ്ദിക്കാ എന്നെ കൂട്ടിക്കൊണ്ടുപോയി. നിരത്തിയിട്ടിരിക്കുന്ന കട്ടിലുകളിൽ ഒരാൾക്ക് കഷ്ടിച്ച് മാത്രം നടക്കാനുള്ള ഇടമുണ്ട്. കട്ടിലുകൾക്ക് മുകളിലെ അഴികളിൽ നല്ലതും മുഷിഞ്ഞതുമായ തുണികൾ കൊണ്ട് തോരണം തൂക്കിയിട്ടിരിക്കുന്നു.
അച്ഛൻ സൈറ്റിൽ ആണെന്നും വരാറായി എന്നും അച്ഛന്റെ മുറിയിലെ ഒരാളായ ബംഗാളി പറഞ്ഞു. വെള്ളിയാഴ്ച പോലും അച്ഛൻ ലീവ് എടുക്കാറില്ല. അതിന് എക്സ്ട്രാ സാലറി കിട്ടും. അത് അച്ഛന്റെ കട്ടിലാണ്. മോൻ ഇവിടെ ഇരുന്നോള്ളൂ. നോക്കൂ മൂലയിലുള്ള കട്ടിലിൽ ചൂണ്ടിക്കാണിച്ച് സേദിക്കാ പറഞ്ഞു.
വീട്ടുകാർ ത ല്ലിക്കെടുത്തിയ പ്രണയം.. 35 വർഷങ്ങൾക്കു ശേഷം അവർ ഒരുമിച്ചു
കഴിഞ്ഞ 25 വർഷമായി എന്റെ അച്ഛൻ ജീവിച്ച ലോകം ഞാൻ നോക്കി കാണുകയായിരുന്നു. അമ്പരപ്പു മാറും മുൻപ് ആ മുറിയുടെ വാതിൽക്കൽ അച്ഛന്റെ ശബ്ദം. ഞാൻ അച്ഛനെ നോക്കി. തലയിൽ ഒരു തൂവാല കെട്ടിയിരിക്കുന്നു. മുഷിഞ്ഞ വേഷം. മരുഭൂമിയിലെ പൊടിമണ്ണിൽ മുങ്ങി നിൽക്കുന്ന രൂപം.
ഞാൻ ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചു. 25 വർഷങ്ങളായി കൈമാറാൻ മറന്നുപോയ സ്നേഹം ഒരു പേമാരിയായി പെയ്തിറങ്ങി. അച്ഛന്റെ കയ്യിൽ നിന്ന് ഒരു സുലൈമാനി കുടിച്ച് യാത്ര പറഞ്ഞിറങ്ങിയപ്പോൾ സേദിക്കാ ചോദിച്ചു. ഇനി പറ നാട്ടിലേക്ക് തിരിച്ചു പോകാൻ ഉള്ള ഏർപ്പാട് ചെയ്യണോ… വേണം ഇക്കാ എന്റെ അച്ഛനുവേണ്ടി. കുടുംബത്തിനായി മരുഭൂമിയിൽ ജീവിതം ഹോമിച്ച എന്റെ അച്ഛൻ ഇനി വിശ്രമിക്കട്ടെ.. നമ്മുടെ സ്വന്തം നാട്ടിൽ സന്തോഷത്തോടെ.