
കോഴിക്കോട് ആശുപത്രിയിൽ വിതരണംചെയ്ത പൊതിച്ചോർ തുറന്ന യുവാവിന് ചോറിനൊപ്പം കിട്ടിയ സമ്മാനം കണ്ടോ?
പല പാവപ്പെട്ടവർക്കും കൈത്താങ്ങ് ആണ് അന്നദാനങ്ങളും അമ്പലങ്ങളിലെയും ആശുപത്രികളിലെയും നടത്തുന്ന പൊതിച്ചോർ വിതരണം. ഒരുനേരത്തെ വിശപ്പടക്കാൻ പലരും ഈ പൊതികൾ ആശ്രയിക്കും. ഇപ്പോൾ അത്തരത്തിൽ ഒരു പൊതിച്ചോർ കിട്ടിയ ആൾക്ക് ചോറു മാത്രമല്ല ഒപ്പം മറ്റൊരു സർപ്രൈസും ഉണ്ടായ സംഭവം ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കഴിഞ്ഞ ഞായറാഴ്ച കല്യാണ പന്തൽ ഉയർന്ന വീട്, എന്നാൽ ഇന്ന്… സംഭവിച്ചതറിഞ്ഞ ഞെ ട്ടലിൽ നാട്ടുകാർ
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം ഡിവൈഎഫ്ഐ വിതരണം ചെയ്യാറുണ്ട്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവ്വം പരിപാടിയുടെ ഭാഗമായിട്ടാണ് ഈ പൊതിച്ചോർ വിതരണം. കഴിഞ്ഞദിവസവും പൊതിച്ചോർ വിതരണം നടത്തിയിരുന്നു.
എല്ലാം കഴിഞ്ഞ് പ്രവർത്തകർ തിരിച്ചെത്താൻ നേരം ഞങ്ങളുടെ അടുത്തു നിന്ന് പൊതിച്ചോർ വാങ്ങിയ ഒരു യുവാവ് ഞങ്ങളുടെ അടുത്തെത്തി. അയാൾ കാണിച്ചത് പൊതി ചോറിനൊപ്പം കിട്ടിയ ഒരു കത്തും കുറച്ച് പൈസയും ആണ്. കുറിപ്പിലെ വാക്കുകളിങ്ങനെ…… അറിയപ്പെടാത്ത സഹോദരാ…. സഹോദരി….. ഒരു നേരത്തെ ഭക്ഷണം തരാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.
താലി കെട്ടിയ ഉടനെ വിവാഹ മണ്ഡപത്തിൽ വച്ച് വരൻ ചെയ്തത് കണ്ടോ?
നിങ്ങളുടെയോ ബന്ധുവിന്റെയോ അസുഖം പെട്ടെന്ന് ഭേദമാകാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ… ഈ തുക കൊണ്ട് നിങ്ങൾക്ക് ഒരുനേരത്തെ മരുന്നു വാങ്ങാൻ കഴിയുമെങ്കിൽ നന്നായിരിക്കും .
ഇന്ന് എന്റെ മകളുടെ പിറന്നാളാണ്.. എന്നായിരുന്നു കുറുപ്പിലെ വരികൾ . ഇതിനോടൊപ്പം തന്നെ 200 രൂപയും ഉണ്ടായിരുന്നു. നാട്ടുകാരെ മുഴുവൻ അറിയിച്ചു ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന നിരവധി പേരെ നമുക്കറിയാം. എന്നാൽ ആരോരും അറിയാതെ ഒരു പാവപ്പെട്ടവന് സഹായം നൽകിയ ആ മനുഷ്യസ്നേഹിക്ക് കയ്യടി ക്കുകയാണ് സോഷ്യൽമീഡിയ.
ചങ്കുപൊ ട്ടിക്കരഞ്ഞ് അച്ഛനും അമ്മയും.. ആ കാ ട്ടുമൃഗം ചു ട്ടെരിച്ചത് ഈ പാവങ്ങളുടെ പ്രതീക്ഷയെ
ആരെയുമറിയിക്കാതെ മറ്റുള്ളവരെ സഹായിക്കാൻ മനസുള്ള പേരറിയാത്ത ആ മനുഷ്യനെ ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രിയ മകൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു.
അമ്മയുടെ രണ്ടാം വിവാഹം ആഘോഷമാക്കി മകൾ, കാരണം പറഞ്ഞത് കേട്ടോ?