ആ ഒരു ചോദ്യം മാറ്റിമറിച്ചത് ആ നാട്ടിലെ ചെറുപ്പക്കാരുടെ ജീവിതം, സംഭവം ഇങ്ങനെ
ചങ്കിന്റെ കല്യാണം ആണ് ആ വലിയ ഓഡിറ്റോറിയത്തിൽ ആളുകൾ വന്നു കൊണ്ടിരിക്കുന്നു. ബുഫേ കൗണ്ടറിൽ സെറ്റ് ചെയ്തു കഴിഞ്ഞു. ഭക്ഷണം കഴിക്കുന്നു. ഞാനും മറ്റു ചങ്കുകളും ഓടി നടന്ന് കാര്യങ്ങളെല്ലാം സെറ്റ് ചെയ്യുന്ന തിരക്കിലാണ്.
ന ടു ങ്ങി കേരളക്കര.. മോഡൽ വിഷയത്തിൽ സൈജുവിന്റെ കാറും മൊബൈലും പരിശോധിച്ച പോ ലീ സ് ഞെ ട്ടി
കല്യാണം ഭംഗിയാക്കുന്നതിന്റെ ഉത്തരവാദിത്വo മാത്രമല്ല അവന് കൊടുക്കുന്ന എട്ടിന്റെ പണി യുടെ ഉത്തരവാദിത്വവും എന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. പലയിടങ്ങളിൽ പോയി അവൻ കാട്ടിക്കൂട്ടിയത് എല്ലാം പലിശസഹിതം തിരിച്ചുവിടുന്ന ദിവസം കൂടിയാണ് ഇന്ന്. മലബാർ കല്യാണത്തിന്റെ മാറ്റുകൂട്ടുന്നത് എന്ന് ഞങ്ങളെ പോലുള്ളവരും അല്ല മാറ്റ് കുറയ്ക്കുന്നത് എന്ന് നാട്ടു കാരണവന്മാരും അഭിപ്രായപ്പെടുന്ന കല്യാണ ചെക്കന്റെ സുഹൃത്തുക്കളുടെ കലാപരിപാടികൾ.
എങ്കിലും ചങ്കിന് ഉള്ള എട്ടിന്റെ പണി പുരോഗമിക്കുകയാണ്. പെട്ടെന്നാണ് എന്റെ ഫോൺ റിംഗ് ചെയ്തത് കല്യാണച്ചെക്കന്റെ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഫ്രണ്ട് ആണ്. അവൻ വഴി പറഞ്ഞു കൊടുക്കാനും ആവശ്യമുണ്ടെങ്കിൽ വിളിക്കാനും എന്റെ നമ്പറാണ് കൊടുത്തത്. ഫോണെടുത്ത് എങ്കിലും ഹാളിനുള്ളിലെ ബഹളം കാരണം ഒന്നും വ്യക്തമാകുന്നില്ല.
ഡയറി വായിച്ച ടീച്ചർ ശെരിക്കും ഞെ ട്ടി പോയി; പിന്നീട് സംഭവിച്ചത് ഇതായിരുന്നു
ഞാൻ ഹാളിന് പുറത്തിറങ്ങി അവന് വഴിയെല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുത്ത് തിരികെ ഹാളിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അവർ എന്റെ ശ്രദ്ധയിൽപെട്ടത്. 60 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ഉമ്മയും 6 – 7 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയും ഓഡിറ്റോറിയത്തിന്റെ മുന്നിലെ ഗേറ്റിന് അകത്തേക്ക് കയറണോ വേണോ എന്ന സംശയത്തിൽ നിൽക്കുന്നു. അവർ വഴി മാറി വന്നതാണ് എന്ന് തോന്നി.
പിന്നെ ഉമ്മ കുട്ടിയുടെ കൈ പിടിച്ച് പുറത്തേക്ക് പോകാനൊരുങ്ങിയതും അവർ നിരാശയും സങ്കടവും കലർന്ന മുഖത്തോടെ അകത്തേക്ക് നോക്കുന്നത് എനിക്ക് എന്തോ പന്തികേട് തോന്നി. ഞാൻ വേഗം അവരുടെ അടുത്തേക്ക് നടന്നു. എന്താ ഉമ്മ അവിടെ അവിടെ തന്നെ നിന്നത്. ഇങ്ങോട്ട് വരിൻ… പെട്ടെന്ന് ഉമ്മ എന്റെ കയ്യിൽ കയറിപ്പിടിച്ചു.
മോനേ ഞങ്ങളെ കല്യാണത്തിന് വിളിച്ചിട്ട് വന്നതല്ല. ഇതെന്റെ മകന്റെ കുട്ടിയാണ്. ഇവന് ബിരിയാണി വേണം എന്ന് പറഞ്ഞു വാശി പിടിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. ഇവന്റെ ഉപ്പാക്ക് കിഡ്നിക്ക് അസുഖമായി ചികിത്സയിലാണ്. കഞ്ഞി കുടിക്കാൻ പോലും ഗതിയില്ല മോനെ… നാണക്കേട് അറയാഞ്ഞിട്ടല്ല… ഇവന്റെ വാശി കണ്ട് വേറെ മാർഗ്ഗം ഇല്ലാഞ്ഞിട്ട് വന്നത് ആണ്.
12 വയസുകാരൻ ചെയ്തത് നേരിൽ കണ്ട് നിലവിളിച്ച് അമ്മ; നടുങ്ങി നാട്ടുകാർ
ഒറ്റശ്വാസത്തിൽ ചെറിയ ശബ്ദത്തിൽ പറഞ്ഞു നിർത്തി. അതെന്താ ഉമ്മാ ഞാൻ വിളിച്ചിരുന്നു. നിങ്ങൾ ധൈര്യമായി വാ. അവരെ കൊണ്ടുപോയി ഭക്ഷണം കൊടുക്കാൻ കാറ്ററിംഗ് പയ്യനെ പറഞ്ഞ് ഏൽപ്പിച്ചു.ആ അമ്മ ആരും കാണാതെ കണ്ണുനീർ തുടയ്ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. കുട്ടി സന്തോഷത്തോടെ ആർത്തിയോടെ ഭക്ഷണം കഴിക്കുന്നു.
ഒരു ഐസ്ക്രീം എടുത്തു അവന്റെ കയ്യിൽ കൊടുത്തപ്പോൾ അവന്റെ മുഖം സന്തോഷം കൊണ്ട് പ്രകാശിച്ചു. ഞാൻ ഉമ്മ താമസിക്കുന്ന സ്ഥലവും മറ്റു ചോദിച്ചു മനസ്സിലാക്കി. മൂന്നു നാല് കിലോമീറ്റർ ദൂരമേയുള്ളൂ.ഞാനവിടെ ഗേറ്റ് വരെ കൊണ്ടാക്കി. ഞാൻ വരുന്നുണ്ട് വീട്ടിലേക്ക് . എനിക്ക് അറിയാവുന്ന സ്ഥലമാണ് എന്ന് പറഞ്ഞ് യാത്രയാക്കിയത്തോടെ ആ ഉമ്മ വത്സല്യത്തോടെ ചേർത്തുപിടിച്ചു.
12 വയസുകാരൻ ചെയ്തത് നേരിൽ കണ്ട് നിലവിളിച്ച് അമ്മ; നടുങ്ങി നാട്ടുകാർ
കൂട്ടുകാർ എന്നെ കാണാതായി വിളി തുടങ്ങി. ഞാൻ നടന്നെങ്കിലും ഒരു ചടങ്ങിലും എന്റെ മനസ് ഉണ്ടായിരുന്നില്ല. ഒടുവിൽ ചടങ്ങ് എല്ലാം കഴിഞ്ഞു. ആളും ബഹളവും ഒതുങ്ങി. എല്ലാം ക്ലിയർ ചെയ്യാനായി ചങ്കുകളും അവന്റെ കുറച്ചു ബന്ധുക്കാരും മാത്രമാണ് ഉള്ളത്. പതിവുപോലെ ഒരുപാട് ഭക്ഷണം ബാക്കിയാണ്.
കുറച്ചു വീട്ടിലേക്കും മറ്റു വീടുകളിലേക്കും കൊടുത്തിട്ട് ബാക്കിയുള്ളത് കുഴിച്ചുമൂടാൻ ഉത്തരവിട്ട് അവന്റെ മാമനും മറ്റുള്ളവരും പോയി. ശരി.. ഞാൻ കലവറയിലേക്ക് നടന്നു. ഒരുപാട് ഭക്ഷണം ബാക്കിയാണ്.. എനിക്കാ ഉമ്മയുടെയും മകനെയും മുഖം മനസ്സിൽ തെളിഞ്ഞു വന്നു. ഞാൻ കുറച്ചു ഭക്ഷണം പൊതിഞ്ഞെടുത്ത് ഫ്രണ്ട്സിനെ എല്ലാം വിളിച്ച് നമുക്ക് ഒരു സ്ഥലം വരെ പോകാം എല്ലാവരും വണ്ടിയിൽ കയറി.
കല്യാണംകഴിഞ്ഞ് 10 മാസമായിട്ടും ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാനായില്ല, 19 കാരി ജീ വനൊടുക്കിയ കാരണം
ആ ഉമ്മാന്റെ വീട് ലക്ഷ്യമാക്കി ഞാൻ കാർ ഓടിച്ചു. എങ്ങോട്ടാണെന്ന് ചോദിച്ചപ്പോൾ ഞാൻ നടന്നതെല്ലാം അവരോട് പറഞ്ഞു. ഒടുവിൽ അവരുടെ വീട് കണ്ടു പിടിച്ചു. ഞാൻ ആ ചെറിയ വീടിന്റെ വാതിലിൽ മുട്ടി. ഉമ്മ തന്നെയാണ് വാതിൽ തുറന്നു തന്നത്. ഞാൻ എന്നെ കണ്ടതും ഉമ്മ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു.
രണ്ടു മുറികളും ഒരു ചെറിയ അടുക്കളയും മാത്രമുള്ള ഒരു പഴക്കം ചെന്ന കൊച്ചുവീട്. ഒരു മുറിയിലെ ഒരു കട്ടിലിൽ രണ്ടു കിഡ്നിയും തകരാറിലായ ഉമ്മയുടെ മകൻ കിടക്കുന്നു. ഞങ്ങൾ കൊണ്ടു വന്ന ഭക്ഷണം ആ കുട്ടികളുടെ അടുത്തേക്ക് കൊടുത്തു. ഞങ്ങൾ അസുഖമായി കിടക്കുന്ന മകന്റെ അടുത്തു ചെന്നു. ഓട്ടോ തൊഴിലാളിയാണ് അദ്ദേഹം.
പെട്ടെന്ന് അസുഖം പിടിപെട്ടു. ഉണ്ടായിരുന്ന ഓട്ടോയും വീടും സ്ഥലവും വിൽക്കേണ്ടിവന്നു. ഉമ്മയുടെ കിഡ്നി ആണ് മാറ്റി വെക്കുന്നത്. അതിന്റെ കാര്യങ്ങൾ കുറെയൊക്കെ ശരിയായിട്ടുണ്ട്. ഇവർക്ക് പറയത്തക്ക ബന്ധുക്കളില്ല. വരുമാനമില്ല. ഉമ്മ പറഞ്ഞു… എല്ലാം ശരിയാകും… ഉമ്മ ഇനി ഞങ്ങളുമുണ്ട്.. ആ ഉമ്മയുടെ മുഖം പ്രകാശിച്ചു.
വഴി യാത്രക്കാരന്റെ കാലിൽ പിടിച്ച് ക ര ഞ്ഞ് അണ്ണാൻ, ഒടുവിൽ പിന്നാലെ പോയപ്പോൾ കണ്ട കാഴ്ച
അവരോട് ഇനിയും വരാമെന്ന് പറഞ്ഞ് യാത്രയായി. തിരിച്ചുവരുമ്പോൾ ഞങ്ങളെല്ലാം ചില തീരുമാനങ്ങൾ എടുത്തു. ഇഹ്സാന്റെ യും റിയാസിന്റെയും കല്യാണം ഉറപ്പിച്ചത് ആണ്. അവർ രണ്ടുപേരും കല്യാണം ചെറുതായി നടത്തി അതിൽ നിന്നും നല്ലൊരു സംഖ്യ കുടുംബത്തിന് നൽകി. ശരത് അവന്റെ രണ്ട് ഓട്ടോകളിൽ ഒന്നിലെ വരുമാനം ആ കുടുംബത്തിന് ചെലവുകൾക്ക് നൽകുന്നു.
അൻവർ കല്യാണത്തിനും ഓഡിറ്റോറിയത്തിലും ബാക്കിയാകുന്ന ഭക്ഷണം കളക്ട് ചെയ്ത് ആവശ്യക്കാർക്ക് എത്തിക്കാൻ ഒരു പദ്ധതി ഒരുക്കി. അത് നടപ്പിലാക്കി. ചുരുക്കിപ്പറഞ്ഞാൽ നാട്ടിൽ എല്ലാവരും കല്യാണം വിളിക്കാൻ പേടിച്ചിരുന്ന ഞങ്ങളെ ആണ് നാട്ടുകാർ ആദ്യം കല്യാണം വിളിക്കുന്നത്. നമ്മുടെ കൈക്കുമ്പിളിൽ നിന്ന് നാം പോലുമറിയാതെ ചോരുന്നത് കൊണ്ട് വയറു നിറയ്ക്കുന്നവർ. ഒരു ചെറുപുഞ്ചിരിയിൽ നിന്ന് ഒരുപക്ഷേ ആശ്വാസം ലഭിക്കുന്നവർ…. എന്റെ കാര്യം എന്ന് തിരക്കിൽ നിന്ന് ഒന്ന് തിരിഞ്ഞു നോക്കിയാൽ മാത്രം മതി….
അമേരിക്കയിൽ മുറിയിൽ ഉറങ്ങി കിടന്ന മലയാളിയായ 19 കാരിക്ക് സംഭവിച്ചത് കണ്ടോ?