സാഗര്‍ പോയിട്ട് രണ്ടാഴ്ച; ഭര്‍ത്താവിനെ ഓര്‍ത്ത് നടി മീനയുടെ പൊള്ളുന്ന വാക്കുകള്‍
ജൂൺ ഇരുപത്തിയെട്ടിനാണ് പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന് അകാലവിയോഗം സംഭവിച്ചത്. വെറും നാല്പത്തിയെട്ടു വയസ്സിൽ ഭാര്യ മീനയെയും പതിനൊന്നു വയസ്സുകാരി മകൾ നൈനികയെയും തനിച്ചാക്കി വിദ്യാസാഗർ യാത്രയായി എന്ന വാർത്ത താരലോകത്തിനൊപ്പം ആരാധകരെയും സങ്കടത്തിൽ ആഴ്ത്തിരുന്നു.
അന്ന് വഴിയിൽ ആ കുഞ്ഞ് മകളെ അപമാനിച്ചപ്പോൾ കരുതിയില്ല ഇങ്ങനെ ഒരു വിധി ഉണ്ടാകും എന്ന്
മീനക്കും മകൾക്കും ഈ ദുർഘടാവസ്ഥ കടന്നു പോകുവാൻ ആകണേ എന്നായിരുന്നു പ്രിയപ്പെട്ടവരുടെ പ്രാർത്ഥന. രണ്ടു ദിവസം മുൻപായിരുന്നു മീനയുടെയും സാഗറിന്റെയും പതിമൂന്നാം വിവാഹ വാർഷികം. മറ്റൊരു വിവാഹ വാർഷികം ആഘോഷിക്കാൻ ആകാതെയാണ് വിദ്യാസാഗർ വിടപറഞ്ഞത്.
ഇപ്പോഴിതാ ഭർത്താവിനെ അനുസ്മരിച്ചു മീന ഇന്നലെ പങ്കുവെച്ച വാക്കുകളാണ് പ്രേക്ഷകരുടെ കണ്ണ് നിറക്കുന്നത്. കുടുംബത്തിന്റെ അനുഗ്രഹമായിരുന്നു വിദ്യാസാഗർ എന്നും, വളരെ പെട്ടന്ന് തന്നെ തങ്ങളിൽ നിന്നും അദ്ദേഹത്തെ വേർപ്പെടുത്തി കൊണ്ടുപോയെന്നും മീന കുറിക്കുന്നു.
മലപ്പുറത്ത് സിസിടിവിയിൽ തെളിഞ്ഞത് നടുക്കുന്ന കാഴ്ച; പിന്നീട് പുറത്തു വന്നത്
നിങ്ങൾ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു. എന്നാൽ വളരെപ്പെട്ടന്ന് എന്നെന്നേക്കുമായി ഞങ്ങളിൽ നിന്ന് അകന്നു പോയി. നിങ്ങൾ എന്നും ഞങ്ങളുടെയെല്ലാം മനസ്സിൽ ഉണ്ടാകും. സ്നേഹവും പ്രാർത്ഥനയും അറിയിച്ചതിനു ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു നല്ല മനസ്സുള്ളവർക്കു നന്ദി പറയുവാൻ ഞാനും എന്റെ കുടുംബവും ആഗ്രഹിക്കുകയാണ്.
ഞങ്ങൾക്ക് തീർച്ചയായും ആ പിന്തുണ ആവശ്യമാണ്. സ്നേഹവും കരുതലും പിന്തുണയും ഞങ്ങളിൽ ചൊരിയുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിനാൽ ഞങ്ങൾ വളരെ കൃതാർത്ഥരാണ്. ആ സ്നേഹം അനുഭവിക്കുവാൻ ഞങ്ങൾക്ക് കഴിയുന്നു എന്നാണ് മീന കുറിച്ചത്.
ചില വാക്കുകൾ നമുക്ക് പാലിക്കാൻ പറ്റില്ല – കാത്തിരുന്ന ഭാര്യക്ക് അരികിലേക്ക് എത്തിയത് നിശ്ചലമായി